യാചകനെ ജനങ്ങള്* ഗ്രാമത്തലവനാക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യാചകനെ ജനങ്ങള്* ഗ്രാമത്തലവനാക്കി

    ലഖ്*നൊ: രാഷ്ട്രീയക്കാരുടെ കാപട്യങ്ങള്* ജനങ്ങള്*ക്ക് മടുത്തുതുടങ്ങിയിട്ട് നാളേറെയായി. മറ്റു വഴികളില്ലാത്തതിനാല്* ഇവര്* ഓരോ തിരഞ്ഞെടുപ്പിലും ഏതെങ്കിലും രാഷ്ട്രീയപ്പാര്*ട്ടികളെ അധികാരത്തിലെത്തിക്കുന്നു. പിന്നീട് അവര്* നടത്തുന്ന അഴിമതിയും ദുര്*ഭരണവും സഹിക്കുന്നു. എന്നാല്* ഉത്തര്*പ്രദേശിലെ ബദാവനിലെ സഹവര്*ഷാ ഗ്രാമത്തിലെ ജനങ്ങള്* പറയുന്നത് തങ്ങളെ ഇനിയീ പരിപാടിയ്ക്ക് കിട്ടില്ലെന്നാണ്. രാഷ്ട്രീയക്കാരുടെ ദുര്*ഭരണത്തെവെല്ലുവിളിച്ചുകൊണ്ട് ഇവര്* ഒരു യാചകനെ ഗ്രാമത്തലവനായി തിരഞ്ഞെടുത്തിരിക്കുകയാണ്.

    മൊത്തം എട്ട് സ്ഥാനാര്*ത്ഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. എന്തായാലും ജനരോഷം കാരണം ജയിച്ചു കയറിയത് നാരായണ്* നാത് എന്ന എഴുപതുകാരനും! ഇദ്ദേഹം കഴിഞ്ഞ 40 വര്*ഷമായി ഭിക്ഷയെടുത്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നത്.

    ഗ്രാമീണര്* തന്നില്* പ്രതീക്ഷയര്*പ്പിക്കുമെന്ന് ഒരിക്കലും കരുതിയില്ല എന്നാണ് നാത് പറയുന്നത്. നവംബറില്* തെരഞ്ഞെടുപ്പില്* ജയിച്ചിട്ടും നാല് മക്കളും 14 കൊച്ചുമക്കളും ഉള്ള നാത് ഇപ്പോഴും ഭിക്ഷാടനം നടത്തിയാണ് ജീവിക്കുന്നത്!

    എന്നാല്*, ഗ്രാമത്തിന്റെ ഭരണകാര്യങ്ങളില്* നാതിന് നല്ല പ്രതീക്ഷയുണ്ട്. താന്* ഭിക്ഷയെടുത്ത് ജീവിക്കുമെന്നും സര്*ക്കാരിന്റെ എല്ലാ പൈസയും വികസനത്തിനായി ചെലവഴിക്കും എന്നുമാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

    ഗ്രാമത്തിലെ സ്ത്രീകള്*ക്ക് ടോയ്*ലറ്റ് സൌകര്യം ഒരുക്കുകയാണ് ആദ്യ ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X