67 കിലോ കുറച്ച് ദേവരാജന്* 45 ലക്ഷം നേടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    67 കിലോ കുറച്ച് ദേവരാജന്* 45 ലക്ഷം നേടി

    ക്വലാലംപൂര്*: ആരോഗ്യം മെച്ചപ്പെടുത്താനായി തടി കുറയ്ക്കുന്നവര്* ഏറെയാണ്. എന്നാല്* ഇന്ത്യന്* വംശജനായ ഇരുപത്തിനാലുകാരന്* തടി കുറച്ച് നേടിയത് ആരോഗ്യം മാത്രമല്ല, കൈ നിറയെ പണവുമാണ്. മലേഷ്യയിലെ ടെലിവിഷന്* റിയാലിറ്റി ഷോ ആയ ദി ബിഗസ്റ്റ് ലോസ്സര്* 2വില്* പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ സിംഗപ്പൂരുകാരനായ വിവേകാനന്ദം ദേവരാജിന് സമ്മാനമായി ലഭിച്ചത് ഒരു ലക്ഷം ഡോളര്* (45.29 ലക്ഷം രൂപ) ആണ്.

    അഞ്ചും പത്തുമല്ല അറുപത്തിയേഴ് കിലോയാണ് മത്സരത്തിനായി ദേവരാജ് കുറച്ചത്. മത്സരം തുടങ്ങുമ്പോള്* 144 കിലോഗ്രാം ആയിരുന്നു ഇദ്ദേഹത്തിന്റെ ഭാരം. ആറ് മാസത്തെ മത്സരത്തിനൊടുവില്* ശരീരഭാരത്തിന്റെ 46.53 ശതമാനം കുറച്ച് 77 കിലോഗ്രാം ആയി ചുരുക്കാന്* ദേവരാജന് കഴിഞ്ഞു.

    മലേഷ്യ, ഹോങ്കോങ്, ഇന്*ഡൊനീഷ്യ, സിംഗപ്പൂര്*, തായ്*ലന്*ഡ്, ഫിലിപ്പീന്*സ് എന്നീ രാജ്യങ്ങളില്* നിന്നുള്ള 16 പൊണ്ണത്തടിയന്*മാരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

    തായ്*ലന്*ഡിലെ ഇന്*ഷുഷന്*സ് ഏജന്റായ അതികോം ലക്*സനപാനയ് എന്ന ഇരുപത്തിയാറുകാരനാണ് രണ്ടാംസ്ഥാനം. ഇയാള്* ആറുമാസം കൊണ്ട് ശരീരഭാരം 137 കിലോഗ്രാമില്* നിന്നും 63 കിലോ കുറച്ചു (45.99 ശതമാനം). 162 കിലോഗ്രാമില്* നിന്ന് 57 കിലോ കുറച്ച (35.19 ശതമാനം) ഫിലിപ്പീന്*സുകാരന്* ജെന്*ഗിസ് എന്റിക് ഖാനാണാ മൂന്നാമതെത്തിയത്.





    Powered by WizardRSS | Work At Home Jobs
Working...
X