നിത്യാനന്ദയ്ക്ക് ആത്മാവ് തിരികെക്കിട്ടാന്* സെക്*സ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിത്യാനന്ദയ്ക്ക് ആത്മാവ് തിരികെക്കിട്ടാന്* സെക്*സ്

    ബാംഗ്ലൂര്*: ലൈംഗികവിവാദത്തില്*പ്പെട്ട സ്വാമി നിത്യാനന്ദയുടെ കൂടുതല്* കാപട്യങ്ങള്* വെളിയില്*. ബാംഗ്ലൂര്* സിഐഡി സമര്*പ്പിച്ച കുറ്റപത്രത്തിലാണ് നിത്യാനന്ദയുടെ പതിവുലീലകള്* വ്യക്തമാക്കിയിരിക്കുന്നത്. നിത്യാനന്ദ താന്* ദേവിയാണെന്നും ശ്രീ രാമകൃഷ്ണ പരമഹംസര്* ആണെന്നും ഭക്തരോട് പറഞ്ഞിരുന്നുവെന്നാണ് കുറ്റപത്രത്തില്* വ്യക്തമാക്കിയിരിക്കുന്നത്. ദേവിയായി രൂപമാറ്റം നടത്തുന്നതിന് നിത്യാനന്ദ സാരി ധരിച്ചിരുന്നതായും ഇതില്* പറയുന്നു.

    എല്ലാവര്*ഷവും ഡിസംബറില്* നിത്യാനന്ദ ജയന്തി ആഘോഷങ്ങള്* ബാംഗ്ലൂരിലെ ബിദദി ആശ്രമത്തില്* വച്ച് നടത്തിയിരുന്നു. ഡിസംബര്* 31 ന് നിത്യാനന്ദന്* സാരി ധരിച്ച് ദേവിയായി രൂപമാറ്റം നടത്തിയിരുന്നു എന്നും ഈ രൂപത്തില്* വളരെക്കുറച്ച് ഭക്തര്*ക്ക് മാത്രം ദര്*ശനം നല്*കിയിരുന്നതായും സിഐഡികള്* പറയുന്നു.

    125 വര്*ഷം ഇപ്പോഴത്തെ ശരീരത്തില്* ജീവിച്ചിരിക്കുന്നതിനാണ് നിത്യാനന്ദ ജയന്തി ആഘോഷിക്കുന്നത് എന്ന് സ്വാമി ഭക്തരോട് പറയുമായിരുന്നുവത്രേ. തനിക്ക് സമാധിയില്* ഇരിക്കുമ്പോള്* ശരീരത്തില്* നിന്ന് ആത്മാവിനെ വേര്*പെടുത്താന്* സാധിക്കുമെന്നും ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്* ഏര്*പ്പെടുന്നതിലൂടെ ആത്മാവിനെ സ്വന്തം ശരീരത്തിലേക്ക് സന്നിവേശിപ്പിക്കാന്* സാധിക്കുമെന്നും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു എന്നും അന്വേഷണ സംഘത്തില്* നിന്നുള്ള റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നു.

    ആത്മജ്ഞാനം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു നിത്യാനന്ദ തന്റെ ഭക്തകളുമായി ശാരീരിക ബന്ധത്തില്* ഏര്*പ്പെട്ടിരുന്നത്. ഒരു ഡസനില്* കൂടുതല്* ഭക്ത സ്ത്രീകളുമായി സ്ഥിരമായി ശാരീരികബന്ധത്തില്* ഏര്*പ്പെടാറുണ്ട് എന്ന് നിത്യാനന്ദ ചോദ്യം ചെയ്യലില്* സമ്മതിച്ചതായും റിപ്പോര്*ട്ടുകളുണ്ട്.





    Powered by WizardRSS | Work At Home Jobs
Working...
X