പൃഥ്വിരാജിനെ നായകനാക്കി ഡോക്ടര്‍* ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി വിതരണത്തിനെടുക്കാന്‍* ആളില്ലെന്ന് ചിത്രത്തിന്റെ നിര്*മാതാവ്. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍* സിനിമ പ്രദര്*ശിപ്പിയ്ക്കുന്നതിന് മുമ്പാണ് സിനിമയുടെ നിര്*മാതാവായ ബിസി ജോഷി താന്‍* നേരിടുന്ന പ്രതിസന്ധി വെളിപ്പെടുത്തിയത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പല വിതരണക്കാരെയും സമീപിച്ചെങ്കിലും അവരാരും സിനിമ വിതരണത്തിനെടുക്കാന്‍* തയാറായില്ല. ഏതാനും മാസം മുമ്പ് റിലീസായ ശ്രീനിവാസന്* നായകനായ ആത്മകഥയുടെ നിര്*മാതാവും ഇതേ പ്രതിസന്ധി നേരിട്ടിരുന്നുവെന്ന കാര്യവും അദ്ദേഹം ഓര്*മ്മിപ്പിച്ചു.
നല്ല സിനിമകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായി ചലച്ചിത്ര അക്കാദമി തന്നെ ഇത്തരം സിനിമകള്‍* വിതരണം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ജോഷി ആവശ്യപ്പെട്ടു. നിര്*മാതാവിന്റെ ആവശ്യങ്ങളെ കരഘോഷത്തോടെയാണ് പ്രേക്ഷകര്‍* സ്വീകരിച്ചത്.
സാധാരണ സിനിമയുടെ ഷൂട്ടിങ് തീര്*ന്നുകഴിഞ്ഞാല്* സംവിധായകനും നിര്*മാതാവും തമ്മില്‍* നേര്*ക്കുനേര്* നോക്കാറില്ല. എന്നാല്‍* ബിജുവുമായി ഇത്തരമൊരു പ്രശ്*നമുണ്ടായില്ലെന്നും ബിസി ജോഷി പറഞ്ഞു.
Powered by WizardRSS | Work At Home Jobs