ടാറ്റ കാര്* വില കൂട്ടുന്നു, നാനൊ, ആര്യ ഒഴിവാക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ടാറ്റ കാര്* വില കൂട്ടുന്നു, നാനൊ, ആര്യ ഒഴിവാക്കി

    മുംബൈ: ടാറ്റ മോട്ടോഴ്സ് കാറുകളുടെ വില കൂട്ടുന്നു. എന്നാല്* ഈ വില കയറ്റത്തില്* നിന്ന് ചെറുകാറായ നാനൊയേയും പുതുതായി ഇറക്കിയ ആര്യയേയും ഒഴിവാക്കിയിട്ടുണ്ട്. വില ഒന്നര ശതമാനം കണ്ട് കയറ്റാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. 2011 ജനുവരി മുതലായിരിയ്ക്കും ഈ വിലക്കയറ്റം. കാര്* ഉണ്ടാക്കാനായി ഉപയോഗിയ്ക്കുന്ന ഉല്പന്നങ്ങളുടെ വിലകയറ്റമാണ് ഈ വിലകൂട്ടലിന് കാരണമായത്.

    വില കുറഞ്ഞ കാറായി നിലനിറുത്തലാണ് നാനൊയുടെ വില മാറ്റാത്തതിന് കാരണം. ടാറ്റ ആര്യ ഈയിടെ ഇറക്കിയ എസ് യു വി ആണ്. ഇറക്കുന്നതിന് പിന്നാലേ വില കൂട്ടുന്നത് വില്പനയെ ബാധിയ്ക്കും. അതാണ് ആര്യയേയും വിലക്കയറ്റത്തില്* നിന്ന് ഒഴിവാക്കിയത്.

    ഹുണ്ടായ്, ഫോക്സ് വാഗണ്*, ജനറല്* മോട്ടോഴ്സ് എന്നീ കമ്പനികളും കാര്* വില കൂട്ടാന്* ഒരുങ്ങുകയാണ്. ഇത് ആ കമ്പനികള്* തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

    പല ഇരു ചക്ര വാഹന കമ്പനികളും ഈയിടെ വില കയറ്റിയിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X