മലയാളി വീട്ടമ്മയെ പുനെയില്* വെട്ടിക്കൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മലയാളി വീട്ടമ്മയെ പുനെയില്* വെട്ടിക്കൊന്നു

    പുനെ: മലയാളി വീട്ടമ്മ ഫ്*ളാറ്റില്* അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു.പുണെ ധന്*കാവാഡി പ്രിയദര്*ശിനി സ്*കൂളിനു സമീപം നവരംഗ് ഫ്ളാറ്റ് സമുച്ചയത്തില്* താമസിക്കുന്ന തലശേരി സ്വദേശി ബിന്ദുവാണു (36) വ്യാഴാവ്ച രാവിലെ ഒന്*പതരയോടെ ആക്രമണത്തിനിരയായത്.പുനെ ശുക്രവാര്*പേട്ടില്* മലബാര്* ടയര്* കട നടത്തുന്ന ഭര്*ത്താവ് കൃഷ്ണകുമാര്* ജോലിസ്ഥലത്തേക്കും മകന്* നന്ദകുമാര്* സ്*കൂളിലും പോയ സമയത്തായിരുന്നു സംഭവം.

    ബിന്ദുവിന്റെ ശരീരത്തില്* പത്തോളം വെട്ടുകളേറ്രിട്ടുണ്ട്. നാലാം നിലയിലെ ഇവരുടെ ഫ്*ളാറ്റില്* ഒരു മലയാളി യുവാവ് പണം സംബന്ധമായ ആവശ്യത്തിനു പോയിരുന്നു. താന്* തിരികെ താഴെയെത്തിയപ്പോഴേക്കും മുകളില്*നിന്നു നിലവിളി കേട്ടെന്നാണ് ഇയാള്* അയല്*വാസികളോടു പറയുന്നത്.

    ഇയാളും അയല്*വാസികളും കൂടി ബിന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്കു കൊണ്ടുപോകും. കൊലപാതകത്തെക്കുറിച്ചു ദുരൂഹത നിലനില്*ക്കുകയാണ്. ഫ്*ളാറ്റില്* മോഷണം നടന്നതിന്റെ ലക്ഷണങ്ങളില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





    Powered by WizardRSS | Work At Home Jobs
Working...
X