തിലകന്* വീണ്ടും നാടകരംഗത്തേയ്ക്ക?? ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തിലകന്* വീണ്ടും നാടകരംഗത്തേയ്ക്ക?? ?

    താരസംഘടനയായ അമ്മയും തിലകനും തമ്മിലുള്ള പ്രശ്*നങ്ങള്*ക്ക് ഏതാണ്ട് ഒരു വിരാമമായിക്കഴിഞ്ഞു. ഈ പ്രശ്*നത്തെത്തുടര്*ന്ന് തിലകനെ വച്ച് സിനിമ ചെയ്യാന്* ധൈര്യം കാണിച്ചവര്* വളരെ ചുരുക്കമാണ്. ഈ അവസരത്തില്* തിലകന്* തന്റെ നാടകജീവിതത്തിന്റെ രണ്ടാമൂഴം തുടങ്ങുകയാണ്. കാല്*നൂറ്റാണ്ടിന് ശേഷം ആദ്യമായിട്ടാണ് തിലകന്* വീണ്ടും അരങ്ങില്* എത്തുന്നത്. രണ്ടാമൂഴത്തില്* തിലകന്* നാടകാഭിനയം മാത്രമല്ല സംവിധാനത്തിലും അരക്കൈ നോക്കകുയാണ്.

    ആലപ്പുഴ അക്ഷരജ്വാലക്കു വേണ്ടി 'ഇതോ ദൈവത്തിന്റെ സ്വന്തം നാട് എന്ന നാടകമാണ് തിലകന്* സംവിധാനം ചെയ്ത് അഭിനയിക്കുന്നത്. നാടകത്തിലെ മുഖ്യകഥാപാത്രമായ സ്വാതന്ത്രസമര സേനാനി സൂര്യനാരായണനെയാണ് തിലകന്* അവതരിപ്പിക്കുന്നത്.

    തൂമ്പാക്കോട് അക്ഷര ഗ്രാമീണവേദിയുടെ വാര്*ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച ഏഴിനാണ് തൂമ്പാക്കോട് പള്ളിയങ്കണത്തില്* നാടകം അരങ്ങേറുന്നത്.

    മണിലാല്* രചന നിര്*വഹിച്ചിരിക്കുന്ന നാടകത്തില്* ഒഎന്*വി കുറുപ്പിന്റെ വരികള്*ക്കു രമേഷ് നാരായണനാണ് സംഗീതം നിര്*വഹിച്ചിരിക്കുന്നത്. ചിത്രയും രമേഷ് നാരായണനും ഗാനങ്ങള്* ആലപിക്കുന്നു.

    വായനശാലയുടെ വാര്*ഷികത്തോടനുബന്ധിച്ച് 19ന് വൈകീട്ട് ആറിന് ചേരുന്ന സാംസ്*കാരിക സമ്മേളനത്തിനുശേഷമാണ് നാടകം അരങ്ങേറുന്നത്. സാംസ്*കാരിക സമ്മേളനം തിലകന്* ഉദ്ഘാടനം ചെയ്യും. ആര്*ട്ടിസ്റ്റ് സുജാതന്* മുഖ്യാതിഥിയായി പങ്കെടുക്കും.





    Powered by WizardRSS | Work At Home Jobs
Working...
X