ബാംഗ്ലൂരില്* ഐടി ജീവനക്കാരി കൊല്ലപ്പെട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാംഗ്ലൂരില്* ഐടി ജീവനക്കാരി കൊല്ലപ്പെട്ടു

    ബാംഗ്ലൂര്*: പ്രമുഖ ഐടി കമ്പനിയായ ഡെല്* ഇന്ത്യയിലെ സോഫ്റ്റ്*വെയര്* എഞ്ചിനീയര്* അപ്പാര്*ട്ട്*മെന്റില്* കൊല്ലപ്പെട്ട നിലയില്*. അസം സ്വദേശിനിയായ പായല്* സുരേക (29) ആണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. ജെപി നഗറിലെ ലക്ഷ്മിനഗറിലുള്ള വസതിയിലെ കിടപ്പുമുറിയില്* കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹം. വയറിനും കുത്തേറ്റിരുന്നു. രാവിലെ 11 മണിയോടെ മരണം നടന്നിരിക്കാമെന്നാണ് പോലീസ് നിഗമനം. 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

    പായലിന്റെ ഭര്*ത്താവ് അനന്ത് നാരായണ്* മിശ്ര വ്യാഴാഴ്ച കട്ടകിലേക്ക് പോയിരുന്നു. യാത്ര മധ്യേ പല തവണ പായലിനെ ഫോണ്* വിളിച്ചിരുന്നെങ്കിലും ഫോണ്* എടുക്കാതിരുന്നതിനേ തുടര്*ന്ന് മിശ്ര അപ്പാര്*ട്ട്*മെന്റിന്റെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ഇയാള്* ഡ്യൂപ്ലിക്കേറ്റ് താക്കോല്* ഉപയോഗിച്ച് മുറി തുറന്നുനോക്കിയപ്പോഴാണ് പായലിനെ മരിച്ച നിലയില്* കണ്ടെത്തിയത്.

    ബാംഗ്ലൂരില്* ജിംനേഷ്യം നടത്തുന്ന അനന്തും പായലും അഞ്ച് വര്*ഷം മുമ്പാണ് വിവാഹിതരായത്. വെള്ളിയാഴ്ച രാവിലെ പായലിനെ അന്വേഷിച്ച് ഫ്ളാറ്റില്* ഒരാള്* എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പായലുമായി അടുത്ത ബന്ധം പുലര്*ത്തുന്ന ആരോ ആണ് കൊലപാതകിയെന്ന് സൂചന ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്* പറഞ്ഞു.





    Powered by WizardRSS | Work At Home Jobs
Working...
X