കോണ്*ഗ്രസിലേയ്ക്ക? ?? മുരളിയുടെ മടക്കം ഉടന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോണ്*ഗ്രസിലേയ്ക്ക? ?? മുരളിയുടെ മടക്കം ഉടന്*

    തിരുവനന്തപുരം: കെ.മുരളീധരനെ ഉടന്* തന്നെ കോണ്*ഗ്രസില്* തിരിച്ചെടുക്കുമെന്ന് റിപ്പോര്*ട്ട്. മുരളീധരന്റെ സസ്*പെന്*ഷന്* കാലാവധി അവസാനിക്കുന്നത് 2011 മാര്*ച്ച് എട്ടിനാണ്. ഇതിന് മുമ്പ് അദ്ദേഹത്തെ തിരിച്ചെടുക്കുമെന്നാണ് സൂചന. നടപടിയുടെ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെടുത്ത് അതിന്റെ ക്രെഡിറ്റ് നേടാന്* ചെന്നിത്തല വിഭാഗം കൊണ്ടുപിടിച്ച് ശ്രമം നടത്തുകയാണ്.

    ഹൈക്കമാന്*ഡ് തീരുമാനിക്കുന്നതനുസരിച്ച് എപ്പോള്* വേണമെങ്കിലും മുരളീധരനു തിരിച്ചുവരാമെന്നാണു പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടിയുടെ നിലപാട്.

    എന്നാല്* കാലാവധിയ്ക്ക് മുമ്പ് മുരളിയെ തിരിച്ചെടുക്കണമെന്ന വാശിയിലാണ് ഐ ഗ്രൂപ്പുകാരനായ എം.ഐ.ഷാനവാസ് എംപി, എ ഗ്രൂപ്പുകാരനും കെപിസിസി വക്താവുമായ എം.എം.ഹസന്* എന്നിവര്*. പണ്ട് മുരളി വരുന്നതിനോട് വിരോധമായിരുന്ന ചെന്നിത്തലയും ഇക്കാര്യത്തില്*ഇവര്*ക്കൊപ്പമാണെന്നാണ് സൂചന.

    അതേസമയം, മുരളീധരന്റെ വരവിനെ രൂക്ഷമായി എതിര്*ത്തിരുന്ന ചെന്നിത്തലയുടെ നിലപാടു മാറ്റത്തിനു പിന്നില്* എന്*എസ്എസിന്റെ ഇടപെടലുണ്ടെന്നാണു വിവരം.
    മുരളീധരനെ സസ്*പെന്*ഷന്* കാലാവധി കഴിയുന്നതിനു മുമ്പ് തിരിച്ചെടുക്കാന്* നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല തന്നെ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടാന്* നീക്കം നടത്തുകയാണ്.

    കരുണാകരന്റെ പ്രായക്കൂടുതലും ആരോഗ്യസ്ഥിതിയും കൂടി അേദ്ദേഹത്തിന്റെ മകനായ മുരളീധരന്റെ കാര്യത്തില്* പരിഗണിക്കണമെന്നായിരിക്കും ആവശ്യപ്പെടുക.

    ഈ വിവരം പുറത്തുവരുന്നതോടെ, മുരളിയുടെ തിരിച്ചുവരവിനെ എതിര്*ത്തതിന്റെ പേരില്* പാര്*ട്ടി അണികളില്* നിലനില്*ക്കുന്ന അവസാനത്തെ നീരസവും മാറുമെന്നും മുരളിയുടെ വരവിന്റെ ക്രെഡിറ്റ് സ്വന്തം അക്കൗണ്ടിലാകുമെന്നു ചെന്നിത്തല കണക്കുകൂട്ടുന്നു.

    എഐസിസി പ്ലീനറി സമ്മേളനത്തിനായി ദില്ലിയിലെത്തിയ സംസ്ഥാന നേതാക്കള്* കേന്ദ്രനേതാക്കളുമായുള്ള ചര്*ച്ചയില്* മുരളീധരന്റെ കാര്യം ഉന്നയിക്കും.

    തദ്ദേശ തെരഞ്ഞെടുപ്പില്* മുരളീധരനും ഒപ്പമുള്ളവരും സ്വീകരിച്ച യുഡിഎഫ് അനുകൂല നിലപാടൂ മൂലം നിലപാടു മാറ്റിയെന്ന മട്ടിലാണ് രമേശ് ചെന്നിത്തലയുടെ ഇപ്പോഴത്തെ പ്രതികരണം. എന്നാല്* മുരളീധരനെതിരേ ഇനിയും കോണ്*ഗ്രസിന്റെ വാതിലടയ്ക്കുന്നത് ശരിയല്ലെന്ന് എന്*എസ്എസ് നേതൃത്വം ചെന്നിത്തലയോട് നേരിട്ടുതന്നെ പറഞ്ഞതായാണു സൂചന.

    ഇതോടെയാണ്, മുരളി വരുന്നതിനെ ആര്*ക്കും തടയാനാകില്ലെന്ന് സ്വകാര്യ ചാനലിന്റെ അഭിമുഖത്തില്* പറഞ്ഞുകൊണ്ട് ചെന്നിത്തല നിലപാടു മാറ്റം അറിയിച്ചത്.





    Powered by WizardRSS | Work At Home Jobs
Working...
X