ആകാശചുംബനം: പൈലറ്റിന്റെ ലൈസന്*സ് റദ്ദാക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആകാശചുംബനം: പൈലറ്റിന്റെ ലൈസന്*സ് റദ്ദാക്കും

    ദില്ലി: വിമാനം പറക്കുന്നതിനിടെ എയര്*ഹോസ്റ്റസിനെ ബലമായി ചുംബിച്ച പൈലറ്റിനെതിരെയുള്ള നടപടി പിന്*വലിക്കില്ല. പൈലറ്റിന്റെ ലൈസന്*സ് പിന്*വലിക്കാനുള്ള തീരുമാനത്തില്* മാറ്റമില്ലെന്ന് സിവില്* ഏവിയേഷന്* ഡോക്ടറേറ്റ് വ്യക്തമാക്കി. ഇതിനായുള്ള പൈലറ്റിന്റെ ആവശ്യം ഡോക്ടറേറ്റ് തള്ളി. സിവില്* ഏവിയേഷന്* ഡയറക്ടര്* ജനറല്* ഭരത് ഭൂഷണാണ് ഇക്കാര്യത്തില്* ശക്തമായ നിലപാട് സ്വീകരിച്ചത്.

    മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം ശിക്ഷയില്* നിന്ന് ഉടന്* മോചനം നല്*കാവുന്ന കുറ്റമല്ല പൈലറ്റ് ചെയ്തത് എന്നാണ് സിവില്* ഏവിയേഷന്* ഡയറക്ടറേറ്റ് കരുതുന്നത്. സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണ റിപ്പോര്*ട്ടിലും പൈലറ്റിന്റെ കുറ്റം കുറച്ചു കാണാന്* തക്കതായി ഒന്നുമില്ല എന്നും ഉന്നത വൃത്തങ്ങള്* പറയുന്നു.

    സെപ്തംബര്* മൂന്നിനാണ് വിവാദമായ സംഭവം നടന്നത്. ദില്ലി-ബാംഗ്ലൂര്*-ഹൈദരാബാദ-്*കൊച്ചി സ്*പൈസ് ജറ്റ്, എസ്ജി 501/871ന്റെ കോക്പിറ്റില്* വച്ചായിരുന്നു പൈലറ്റ് 22 വയസ്സ് പ്രായമുള്ള എയര്*ഹോസ്റ്റസിനെ ബലമായി ചുംബിച്ചത്.

    കോക്പിറ്റിലേക്ക് കടന്നുവന്ന എയര്*ഹോസ്റ്റസിനെ പൈലറ്റ് ബലമായി ചുംബിച്ചു എന്നും അതിന്റെ ഞെട്ടലില്* ആയിരുന്ന യുവതിയെ വീണ്ടും ചുംബിച്ചു എന്നും അന്വേഷണത്തില്* തെളിഞ്ഞിരുന്നു.

    പീഡനത്തിനു വിധേയയായ ശേഷം കോക്പിറ്റിന് വെളിയില്* വന്ന എയര്*ഹോസ്റ്റസിനടുത്തേക്ക് പൈലറ്റ് വന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് ഖേദപ്രകടനം നടത്തുന്നതിനു വേണ്ടിയായിരുന്നു എന്നാണ് പൈലറ്റിന്റെ വാദം.





    Powered by WizardRSS | Work At Home Jobs
Working...
X