പെണ്*കുട്ടികളെ ജനക്കൂട്ടം ചുട്ടുകൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പെണ്*കുട്ടികളെ ജനക്കൂട്ടം ചുട്ടുകൊന്നു

    മൊറാദാബാദ്: ഉത്തര്*പ്രദേശിലെ മൊറാദാബാദില്* ജനക്കൂട്ടം രണ്ട് പെണ്*കുട്ടികളെ ചുട്ടുകൊന്നു. ദളിത് സമുദായത്തില്*പ്പെട്ട മോണ, ഗീത എന്നീ പെണ്*കുട്ടികളാണ് സമുദായസംഘര്*ഷത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ടത്.പെണ്*കുട്ടികളുടെ സഹോദരന്മാര്* പ്രദേശത്തെ ഒരു വ്യാപാരിയുടെ ഭാര്യയെയും എട്ട് വയസ്സായ മകളെയും കൊന്നുവെന്ന് ആരോപിച്ചായിരുന്നു. ജനക്കൂട്ടം അക്രമാസക്തരായത്.

    എന്നാല്* കൊല്ലപ്പെട്ട പെണ്*കുട്ടികളുടെ അമ്മ ഇതെല്ലാം നിഷേധിയ്്ക്കുന്നുണ്ട്. ആരോപണം തെറ്റാണെന്നും ഇതിന്റെ പേരില്* തന്റെ മക്കളെ ചുട്ടുകൊല്ലുകയായിരുന്നുവെന്നും ഇവര്* പറയുന്നു. വീടിന് തീകൊളുത്തിയാണ് അക്രമികള്* പെണ്*കുട്ടികളെ ചുട്ടുകൊന്നത്.

    പെണ്*കുട്ടികളുടെ മരണം ആത്മഹത്യയെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്*ന്നാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    കൊലപാതകത്തില്* പ്രതിഷേധിച്ച് വാത്മീകി സമുദായത്തില്*പ്പെട്ടവര്* മൊറാദാബാദില്* പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുണ്ട്.





    Powered by WizardRSS | Work At Home Jobs
Working...
X