മാധ്യമങ്ങളുടെ പോര് കേരളീയര്*ക്ക് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല, മാതൃഭൂമിയും മനോരമയും ദേശാഭിമനിയും തമ്മിലുള്ള പോര് കുറെ കണ്ടിട്ടുള്ളതും കണ്ടുകൊണ്ടിരിയ്ക്കുന്നവരുമാണ് മലയാളികള്*. എന്നാല്* കഴിഞ്ഞ ദിവസങ്ങളില്* ആരംഭിച്ച സൂര്യ ടിവിയും കേരള കൗമുദി പത്രവും തമ്മിലുള്ള വാര്*ത്താ യുദ്ധം പരിധികള്* വിടുകയാണെന്ന് ആക്ഷേപമുയര്*ന്നു കഴിഞ്ഞു. കേരള കൗമുദി ദിനപത്രത്തിന്റെ ഉടമസ്ഥതയിലുള്ള കൗമുദി ആഴ്ചപ്പതിപ്പില്* വന്ന വിവാദ ചിത്രത്തെ ചൊല്ലി സൂര്യ ന്യൂസില്* വന്ന വാര്*ത്തയാണ് പോരിന് തുടക്കമിട്ടത്. ഒരു കൈയ്യില്* മദ്യക്കുപ്പിയും മറുകയ്യില്* എരിയുന്ന സിഗരുമായി ക്രിസ്തു ദേവന്റെ ചിത്രമാണ് കേരള കൗമുദി ആഴ്ചപ്പതിപ്പില്* അച്ചടിച്ചുവന്നത്.
തിരുവനന്തപുരം ആര്*ച്ച് ബിഷപ്പ് സൂസൈപാക്യത്തിന്റെ അഭിമുഖത്തിനൊപ്പമാണ് വിവാദ ചിത്രമുള്ളത്. സൂസൈപാക്യത്തിന്റെ ചിത്രവും അതിനു താഴെയായി ക്രിസ്തുവിന്റെ ചിത്രവുമാണ് ചേര്*ത്തിരിക്കുന്നത്. വാര്*ത്തയുമായി പുലബന്ധം പോലുമില്ലാത്ത ചിത്രം മതവിശ്വാസികളെ ഏറെ വ്രണപ്പെടുത്തുന്നതാണ്.
സംഭവം പ്രശ്*നമാകുമെന്ന് തിരിച്ചറിഞ്ഞ അധികൃതര്* കോപ്പികള്* കൂട്ടത്തോടെ തിരിച്ചുവാങ്ങുകയും ചെയ്തു. ഏജന്റുമാര്*ക്ക് അയച്ച ശേഷമാണ് കാര്യത്തിന്റെ ഗൗരവം അവര്* തിരിച്ചറിഞ്ഞത്. ഇതേത്തുടര്*ന്ന് തിരക്കിട്ട് എല്ലാ ഏജന്റുമാരില്* നിന്നും തിരിച്ചുവാങ്ങിയെങ്കിലും അതിനിടയില്* കുറേ കോപ്പികള്* വായനക്കാരുടെ കയ്യിലെത്തിക്കഴിഞ്ഞിരുന്നു. ഇങ്ങനെ പുറത്തുവന്ന വാരികയുടെ കോപ്പികളിലൊന്നിനെ ആസ്പദമാക്കിയാണ് സൂര്യ ന്യൂസ് ടീം വാര്*ത്ത തയാറാക്കിയത്.
ഇതിനിടെ വാരികയില്* വന്ന ചിത്രം സാങ്കേതിക വിഭാഗത്തിലുണ്ടായ പിഴവു മൂലമാണെന്ന് കേരള കൗമുദി പത്രം വ്യക്തമാക്കി. ചിത്രം പ്രസിദ്ധീകരിച്ചതില്* നിര്*വ്യാജം ക്ഷമാപണം അവര്* നടത്തുകയും ചെയ്തു. എന്നാല്* സൂര്യ ന്യൂസ് ഈ വാര്*ത്ത തുടര്*ച്ചയായി സംപ്രേക്ഷണം ചെയ്തതോടെ ചാനലും പത്രവും തമ്മിലുള്ള പോര് കൊഴുക്കുകയായിരുന്നു.
ക്രിസ്തുദേവന്റെ വിവാദ ചിത്രം തുടര്*ച്ചയായി സംപ്രേക്ഷണം ചെയ്യുന്നതിലൂടെ സൂര്യ ടിവി കേരളത്തില്* വര്*ഗ്ഗീയ സംഘര്*ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കേരള കൗമുദി ആരോപിയ്ക്കുന്നു. മുല്ലപ്പെരിയാര്* അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് പഠിയ്ക്കാന്* സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി തെളിവെടുപ്പ് നടത്താനിരിക്കെ, കേരളത്തില്* വര്*ഗ്ഗീയ സംഘര്*ഷം സൃഷ്ടിക്കാനാണ് ഡിഎംകെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂര്യ ടിവി ശ്രമിയ്ക്കുന്നതെന്നാണ് പത്രത്തിന്റെ കണ്ടെത്തല്*.
മുല്ലപ്പെരിയാര്* പ്രശ്*നത്തില്* എന്നും തമിഴ്*നാടിന്റെ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ചാനല്* സന്ദര്*ഭം നോക്കി വര്*ഗ്ഗീയ സംഘര്*ഷം സൃഷ്ടിച്ച് ജനശ്രദ്ധ തിരിയ്ക്കാനാണ് ശ്രമിയ്ക്കുന്നതെന്നും പത്രം ആരോപിയ്ക്കുന്നു. ക്രിസ്തുദേവനെ അവഹേളിക്കുന്ന ചിത്രം ചാനലിലൂടെ ആവര്*ത്തിച്ചു കാണിച്ചു കൊണ്ടാണ് ചാനല്* ഇത് ചെയ്യുന്നതെന്നും കേരള കൗമുദിയില്* പ്രസിദ്ധീകരിച്ച റിപ്പോര്*ട്ടില്* വിശദീകരിയ്ക്കുന്നു.
Powered by WizardRSS | Work At Home Jobs