നിയമനത്തട്ടിപ്പ്: സഭ പിരിഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിയമനത്തട്ടിപ്പ്: സഭ പിരിഞ്ഞു

    തിരുവനന്തപുരം: വയനാട് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം നിയമസഭ നിര്*ത്തിവച്ചു ചര്*ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചതിനെത്തുടര്*ന്നുണ്ടായ ബഹളത്തില്* സഭ സ്തംഭിച്ചു. തിരുവഞ്ചൂര്* രാധാകൃഷ്ണന്* നല്*കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്*ന്നാണു പ്രതിപക്ഷബഹളം. പ്രശ്*നത്തില്* റവന്യൂമന്ത്രി രാജിവയ്ക്കണം,തട്ടിപ്പില്* ജുഡീഷ്യല്* അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങള്* ഉന്നയിച്ചാണ് സഭാ സമ്മേളനത്തിനെറ് ആദ്യ ദിനം തന്നെ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചത്. നിയമനത്തട്ടിപ്പില്* റവന്യൂമന്ത്രിയെ മാറ്റിനിര്*ത്തി ജുഡീഷ്യല്* അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

    നിയമനത്തട്ടിപ്പില്* ഉത്തരവാദിയായ റവന്യൂമന്ത്രി രാജിവയ്ക്കണം. അതിനു തയ്യാറായില്ലെങ്കില്* മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നോട്ടീസില്* ഇതിനകം മറുപടി നല്*കിയതാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്*ന്ന് സ്പീക്കര്* കെ.രാധാകൃഷ്ണന്* അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

    ഇതേ തുടര്*ന്ന് സഭയില്* സംസാരിച്ച പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടി, ജുഡീഷ്യല്* അന്വേഷണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. തുടര്*ന്നു സംസാരിച്ച മുഖ്യമന്ത്രി നിയമനതട്ടിപ്പ് പ്രശ്*നത്തില്* സര്*ക്കാര്* സ്വീകരിച്ച് നടപടി വിശദീകരിച്ചു.ചോദ്യോത്തരവേളയില്* തന്നെ നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് വിശദമായ മറുപടി നല്*കിയതാണെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ സ്പീക്കര്* അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നിരസിക്കുകയായിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X