ഉള്ളി വില മൂന്നാഴ്ചയ്ക്ക് ശേഷം കുറയും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഉള്ളി വില മൂന്നാഴ്ചയ്ക്ക് ശേഷം കുറയും

    ദില്ലി ഉള്ളി വില അടുത്തൊന്നും കുറയാന്* സാധ്യതയില്ലെന്ന സൂചനകളുമായി കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിന്റെ പ്രസ്താവന. ഉള്ളി വില കുത്തനെ ഉയര്*ന്നതിനെ തുടര്*ന്ന് കയറ്റുമതി കേന്ദ്രസര്*ക്കാര്* നിരോധിച്ചിരുന്നു. ഇതിന്റെ ഗുണം ലഭിക്കാന്* മൂന്നാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് മന്ത്രി അറിയിച്ചിരിയ്ക്കുന്നത്.

    അടുത്തമാസം പതിനഞ്ചുവരെയാണ് കയറ്റുമതി നിരോധിച്ചിട്ടുള്ളത്. ദില്ലിയില്* ഉള്ളി വില ഇരട്ടിയോളം വര്*ധിച്ച് കിലോയ്ക്ക് എഴുപത് രൂപയായതിനെതുടര്*ന്നാണ് കയറ്റുമതിക്ക് നിരോധനം ഏര്*പ്പെടുത്താന്* കേന്ദ്രസര്*ക്കാരിന്റെ അടിയന്തര യോഗം തീരുമാനിച്ചത്. കുറച്ചുദിവസം മുമ്പ് 35 രൂപയായിരുന്ന വില ഞായറാഴ്ചയോടെയാണ് ഇരട്ടിയായത്.





    Powered by WizardRSS | Work At Home Jobs
Working...
X