മഹീന്ദ്രയുടെ എസ്*യുവി താര്* വില 5.97-6.28 രൂപ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മഹീന്ദ്രയുടെ എസ്*യുവി താര്* വില 5.97-6.28 രൂപ

    മുംബൈ: അങ്ങനെ മഹീന്ദ്രയുടെ വിലകുറഞ്ഞ എസ് യു വി വിപണിയിലെത്തുന്നു. ഏറെക്കാലം രഹസ്യമായി വച്ചിരുന്നതാണ് മഹീന്ദ്രയുടെ വിലകുറഞ്ഞ എസ് യു വി പദ്ധതി. എന്നാല്* ഇതിനെക്കുറിച്ച് വാര്*ത്തകള്* വരാന്* തുടങ്ങിയിട്ട് മാസങ്ങളായി. എന്തായാലും മഹീന്ദ്ര താര്* എന്ന എസ് യു വി ഇറക്കുന്ന കാര്യം ഡിസംബര്* 21 ചൊവ്വാഴ്ച പരസ്യമാക്കി. മഹീന്ദ്ര താറിന്റെ വിലയും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 5.97 രൂപയ്ക്കും 6.28 രൂപയ്ക്കും ഇടയ്ക്കായിരിയ്ക്കും വിവിധ നഗരങ്ങളില്* ഇതിന്റെ വില. 2000 ല്* ഉല്പാദനം നിറുത്തിയ കമാന്റര്* ജീപ്പിന്റെ എസ് യു വി രൂപമാണ് താര്*. നാല് വീല്* ഡ്രൈവുള്ള താര്* 2.5 ലിറ്ററിന്റെ കോമണ്* റെയില്* ഡിസല്* എഞ്ചിന്* (സി ആര്* ഡി ഇ) ആണ് ഉപയോഗിയ്ക്കുന്നത്. ടൂ വീല്* ഡ്രൈവിലും ഇത് ലഭ്യമായിരിയ്ക്കും.

    ആദ്യമായി ഈ വാഹനം കേരളത്തിലും രാജസ്ഥാനിലുമായിരിയ്ക്കും ആയിരിയ്ക്കും ഇറക്കുകയെന്നായിരുന്നു ആദ്യം കേട്ട വാര്*ത്തകള്*. എന്നാല്* ഇപ്പോള്* കേരളത്തില്* ഇറക്കുന്നില്ലെന്നാണ് വ്യക്തമാവുന്നത്. എന്നാല്* രാജസ്ഥാനില്* ഇറക്കും. 2011 ജനുവരിയിലാണ് ഇത് വിപണിയില്* എത്തുന്ന്ത്. ദില്ലി, ചണ്ഡിഗ*ഡ്, ബാംഗ്ലൂര്*, മാംഗ്ലൂര്*, ജയ്പൂര്* എന്നിവിടങ്ങളില്* ഈ വാഹനം ജനുവരി മുതല്* ലഭ്യമാവും. മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് വിഭാഗത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് ജെജൂരികറാണ് ഇത് അറിയിച്ചത്.

    മഹീന്ദ്ര ഈ വാഹനം ദക്ഷിണ ആഫ്രീക്കയില്* ഇപ്പോള്* വില്*ക്കുന്നുണ്ട്. അവിടെ ഇത് പത്ത് ലക്ഷത്തോളം രൂപയ്ക്കാണ് വില്*ക്കുന്നത്. വൈകാതെ ഇന്ത്യയിലെ 200 ഡീലര്*മാര്* വഴി താര്* ലഭ്യമാവും. കമാന്റര്* ജീപ്പിന്റെ പുതു രൂപമാണെങ്കിലും മെച്ചപ്പെടുത്തിയ സസ്പന്*ഷനും ഗ്രൗണ്ട് ക്ലീയറന്*സും മികച്ച ഫീച്ചറുകളും താറില്* ഉള്*പ്പെടുത്തിയിട്ടുണ്ട്.

    ഡിഐ എഞ്ചിന്* ഉപയോഗിയ്ക്കുന്ന താറും ലഭ്യമായിരിയ്ക്കും. ഇതിന് വില കുറവായിരിയ്ക്കും.





    Powered by WizardRSS | Work At Home Jobs
Working...
X