സിഡ്*നി: ബ്രിട്ടനില്* 2007ല്* നടന്ന സ്*ഫോടനശ്രമവുമായി ബന്ധപ്പെട്ട് ആസ്*ത്രേലിയയില്* അറസ്റ്റിലായ ഇന്ത്യന്* ഡോക്ടര്* മുഹമ്മദ് ഹനീഫിന് (31) ആസ്*ത്രേലിയന്* സര്*ക്കാര്* 'വന്*തുക നഷ്ടപരിഹാരം നല്*കും. ഹനീഫും അഭിഭാഷകരും ആസ്*ത്രേലിയയിലെത്തി നടത്തിയ ചര്*ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. നഷ്ടപരിഹാരത്തുക എത്രയാണെന്ന് അറിവായിട്ടില്ല. ഇതുസംബന്ധിച്ച വിശദംശങ്ങള്* പുറത്തുവിടരുതെന്നാണ് ധാരണ. വന്*തുക നഷ്ടപരിഹാരം ലഭിയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്* നല്*കുന്ന സൂചന. സ്*ഫോടനത്തിനു ശ്രമിച്ചയാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച പിടികൂടിയ ഹനീഫിനെ 12 ദിവസം കസ്റ്റഡിയില്* സൂക്ഷിച്ചിരുന്നു. കേസെടുത്തെങ്കിലും പിന്നീടു സംഭവത്തില്* പങ്കാളിയല്ലെന്നു കണ്ടെത്തി വെറുതെവിട്ടു. സംഭവം തന്റെ ജീവിതത്തെ ഏറെ ബാധിച്ചുവെന്ന് കാണിച്ചാണ് മുഹമ്മദ് ഹനീഫ് നഷ്ടപരിഹാരം നല്*കണമെന്ന ആവശ്യമുന്നയിച്ചത്.
Powered by WizardRSS | Work At Home Jobs
Powered by WizardRSS | Work At Home Jobs

