ഗുഡ്ഗാവ്: എച്ച്*ഐവി പോസിറ്റീവാണെന്ന് തെളിഞ്ഞതിനെ തുടര്*ന്ന് എട്ട് കുട്ടികളെ ഗുഡ്ഗാവിലെ പ്രശസ്തമായ സ്വകാര്യ സ്*ക്കൂളില്* നിന്നും പുറത്താക്കിയ സംഭവം വിവാദമാകുന്നു. പുറത്താക്കപ്പെട്ടവരെല്ലാം അനാഥരാണ്. ഇവരെ പിന്നീട് സര്*ക്കാര്* സ്*കൂളിലേക്കയച്ചെങ്കിലും അവിടെനിന്നും അതേ അനുഭവമാണ് നേരിട്ടത്. നാല് ആണ്*കുട്ടികളും നാല് പെണ്*കുട്ടികളുമാണ് വിവേചനത്തിന് ഇരയായത്. നേരത്തെ ടീച്ചര്*ക്ക് ഒന്നും അറിയില്ലായിരുന്നു. എന്നാല്* കാര്യങ്ങള്* അറിഞ്ഞശേഷം ഞങ്ങളോട് വേര്*തിരിവ് കാണിയ്ക്കാന്* തുടങ്ങി. മറ്റു കുട്ടികളില്* നിന്നും ഞങ്ങളെ മാറ്റി ഇരുത്തുകയും ചെയ്തു. പിന്നീട് ഞങ്ങളെ ക്ലാസില്* നിന്നും പുറത്താക്കുകയും ഞങ്ങളെ കൊണ്ട് പാത്രം കഴുകല്* ഉള്*പ്പെടെയുള്ള ജോലികളും ചെയ്യിച്ചുവെന്ന് പുറത്താക്കപ്പെട്ട ഒരു കുട്ടി പറയുന്നു. സ്*ക്കൂളില്* ടീച്ചര്* ഉള്*പ്പെടെ എല്ലാവരും ഞങ്ങളെ പരിഹസിക്കുകയും മാറ്റി നിര്*ത്തുകയും ചെയ്യുന്നുവെന്ന് വിദ്യാര്*ഥികളിലൊരാള്* പറഞ്ഞു. തങ്ങളെ പുറത്താക്കിയ സ്*കൂളിലേക്ക് തിരികെ പോകാന്* കുട്ടികള്* താത്പര്യപ്പെടുന്നില്ല.
കുട്ടികളുടെ പരാതി നേരത്തെ ശ്രദ്ധയില്*പെട്ടിരുന്നില്ലെന്നും ഇപ്പോള്* മാധ്യമങ്ങളിലൂടെ കാര്യങ്ങള്* അറിഞ്ഞു. ഇതിനെക്കുറിച്ച് അന്വേഷിച്ച് സ്*കൂള്* അധികൃതര്*ക്കെതിരെ എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്* സ്വീകരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറായ ജ്യോതി ചൗധരി പറഞ്ഞു.
Powered by WizardRSS | Work At Home Jobs