കൊച്ചി മെട്രോ: അനുമതി നല്*കാത്തത് ദുരൂഹം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചി മെട്രോ: അനുമതി നല്*കാത്തത് ദുരൂഹം

    തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്* പദ്ധതിക്ക് കേന്ദ്രം അനുമതി നല്*കാന്* മടിയ്ക്കുന്നതില്* ദുരൂഹതയുണ്ടെന്ന് മന്ത്രി എം വിജയകുമാര്*. നിയമസഭയില്* ചോദ്യത്തോര വേളയില്* സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. രണ്ടാം തവണ അധികാരത്തിലെത്തിയ ഉടനെ യുപിഎ സര്*ക്കാര്* അവതരിപ്പിച്ച 100 ദിന പദ്ധതിയില്* ഉള്*പ്പെട്ടിരുന്നതാണ് കൊച്ചി മെട്രോ. എന്നാല്* ഇതുവരെ പദ്ധതിയ്ക്ക് അനുമതി നല്*കാത്തത് ദുരൂഹമാണ്. പ്ലാനിങ് കമ്മീഷന്* ഉള്*പ്പടെയുള്ളവര്* അനുമതിനല്*കി. ധനകാര്യമന്ത്രാലയം മാത്രമാണ് പച്ചക്കൊടി കാണിക്കാത്തത്. ഈ ആവശ്യവുമായി പ്രണബ് മുഖര്*ജിയെ കണ്ടതായും അദ്ദേഹത്തിന്റെ അനുമതികൂടി ലഭിച്ചാല്* പദ്ധതി തുടങ്ങാമെന്നും വിജയകുമാര്* വിശദീകരിച്ചു.

    30 ലക്ഷത്തോളം ജനസംഖ്യയുള്ള മെട്രോ സിറ്റിയായി കൊച്ചി വളരുകയാണ്. അതിനാല്*ത്തന്നെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. 25.25 കിലോമീറ്റര്* ദൂരംവരുന്ന പദ്ധതി ഉടനെ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.





    Powered by WizardRSS | Work At Home Jobs
Working...
X