ശബരിമലയില്* കുട്ടിയെ തട്ടിയെടുക്കാന്* ശ്രമം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശബരിമലയില്* കുട്ടിയെ തട്ടിയെടുക്കാന്* ശ്രമം

    ശബരിമല: തീര്*ത്ഥാടക ബാഹുല്യം മുതലെടുത്ത് ശബരിമലയിലെ ശരണവഴിയില്* കുട്ടിയെ തട്ടിയെടുക്കാന്* ശ്രമം. സന്നിധാനത്തേക്ക് പോവുകയായിരുന്ന ചേര്*ത്തല പട്ടണക്കാട് കുറുപ്പശേരിയില്* പ്രസാദിന്റെ മകനായ നാലു വയസ്സുകാരന്* ആരോമലിനെയാണ് തട്ടിയെടുക്കാന്* ശ്രമം നടന്നത്. പ്രസാദിന്റെ അമ്മ സുമതിയും ബന്ധു പ്രകാശനും ആരോമലിന് ഒപ്പമുണ്ടായിരുന്നു. പതിനൊന്നരയോടെ ഇവര്*ക്ക് പിന്നിലുണ്ടായിരുന്ന മൂന്നംഗസംഘം കുട്ടിയെ തട്ടിയെടുത്ത് ഓടിപ്പോവുകയായിരുന്നു. ബന്ധുക്കള്* ബഹളം വെച്ചതിനെ തുടര്*ന്ന് പൊലീസ് എല്ലായിടത്തേക്കും സന്ദര്*ശം കൈമാറി.

    തുടര്*ന്ന് പത്ത് മിനിറ്റിന് ശേഷം ശരണപാതയിലെ പാറമടയ്ക്കു സമീപത്തു നിന്ന് കുട്ടിയെ ഉപേക്ഷിച്ച നിലയില്* കണ്ടെത്തി. സ്ഥലത്ത് പട്രോളിങ്ങിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്* കുട്ടിയെ സന്നിധാനം സ്*റ്റേഷനില്* എത്തിച്ചു.

    സ്വാമിമാരുടെ വേഷത്തിലെത്തിയ മൂന്നു പേരാണ് കുട്ടിയെ തട്ടിയെടുത്തത്. ഇവര്*ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





    Powered by WizardRSS | Work At Home Jobs
Working...
X