വടിവേലു കോമഡിയ്ക്ക് കാത്തിരിയ്ക്കുക

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വടിവേലു കോമഡിയ്ക്ക് കാത്തിരിയ്ക്കുക

    തമിഴരുടെ കോമഡി രാജാവ് വടിവേലുവും മലയാളത്തിലേക്ക്. ശരത് കുമാറും സമുദ്രക്കനിയ്ക്കും പിന്നാലെയാണ് വാളയാര്* കടന്ന് വടിവേലുവും മോളിവുഡിലേക്കെത്തുന്നത്. തമിഴിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്*മാതാവായ ആസ്*കാര്* രവിചന്ദ്രനാണ് വടിവേലുവിന്റെ മലയാള പ്രവേശത്തിന് വഴിയൊരുക്കുന്നത്. ദശാവതാരം, വാരണം ആയിരം തുടങ്ങിയ വന്* ചിത്രങ്ങള്* നിര്*മിച്ച ആസ്*കാര്* ഫിലിംസ് മലയാളത്തില്* നിര്*മിയ്ക്കുന്ന പുതിയ ചിത്രത്തിലാണ വടിവേലു അഭിനയിക്കുന്നത്.

    ലക്കി ജേക്കേഴ്*സ് എന്ന പേരില്* സുനില്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* തമിഴ് നടന്* പ്രസന്നയാണ് നായകന്*. പ്രസന്നയ്*ക്കൊപ്പമെത്തുന്ന വടിവേലുവിന്റെ സഹതാരങ്ങള്* സുരാജ് വെഞ്ഞാറമ്മൂടും ഹരിശ്രീ അശോകനും ജഗദീഷുമൊക്കെയാണ്. ഹാസ്യതാരങ്ങള്*ക്ക് യാതൊരു ക്ഷാമവുമില്ലാത്ത മലയാളത്തില്* വടിവേലു ജൈത്രയാത്ര നടത്തുമോ? കാത്തിരുന്ന കാണാം...





    Powered by WizardRSS | Work At Home Jobs
Working...
X