തിലകന്* പറഞ്ഞതില്* കാര്യമുണ്ട്: സുരേഷ് ഗോപി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തിലകന്* പറഞ്ഞതില്* കാര്യമുണ്ട്: സുരേഷ് ഗോപി

    മലയാള സിനിമയുമായി ബന്ധപ്പെട്ട് മുതിര്*ന്ന നടന്* തിലകന്* പറഞ്ഞതില്* കാര്യമുണ്ടെന്ന് സുരേഷ് ഗോപി. എന്നാല്**, സാഹചര്യം മനസിലാക്കാതെ തോന്നിയപോലെ അദ്ദേഹം വികാര പ്രകടനം നടത്തിയത് ശരിയായില്ലെന്നും കണ്ണൂര്* പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്* സുരേഷ്*ഗോപി പറഞ്ഞു.2004ല്* സിനിമാരംഗത്തെ പ്രശ്*നവുമായി ബന്ധപ്പെട്ട് അമ്മ വിളിച്ചു ചേര്*ത്ത യോഗത്തില്* മോഹന്*ലാലിനെ പിന്തുണച്ചതിന്റെ പേരില്* തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയായിരുന്നു. സംഘടനകള്* എപ്പോഴും അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയായിരിക്കണം. ഒരാളെ വിലക്കാനോ അവഗണിക്കാനോ ആവരുത്. നല്ല കുടുംബാന്തരീക്ഷമായിരിക്കണം സംഘടനയില്* ഉണ്ടാകേണ്ടത്. അതോടൊപ്പം സംഘടനാതത്വം എല്ലാവര്*ക്കും ബാധകമായിരിക്കണം. കഥയില്ലായ്മ മലയാള സിനിമ നേരിടുന്ന പ്രശ്*നമാണ്. തന്റെ അടുത്തകാലത്തെ സിനിമകള്* പ്രേക്ഷകര്* വേണ്ടത്ര സ്വീകരിച്ചില്ലെങ്കില്* അതിനു പിന്നില്* സിനിമ തെരഞ്ഞെടുക്കുന്നതിലെ പാളിച്ചയും ഉണ്ടാകാമെന്നും നടന്* പറഞ്ഞു.

    മമ്മൂട്ടിയടക്കമുള്ള സൂപ്പര്*താരങ്ങള്* തന്നെ ഒതുക്കാന്* ശ്രമിയ്ക്കുകയാണെന്നതിലകന്* ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെയാണ് സുരേഷ് ഗോപി പിന്താങ്ങിയതെന്ന് കരുതപ്പെടുന്നു.

    തന്നെ മനുഷ്യത്വത്തിന്റെ രാഷ്ട്രീയം പഠിപ്പിച്ചത് കെ കരുണാകരനെയും ഇ കെ നായനാരെയും പോലുള്ളവരാണെന്ന് നടന്* അനുസ്മരിച്ചു. ലീഡറുമായുള്ള അടുപ്പം തന്നിലെ ഉത്തരവാദിത്തം കൂട്ടി. അളക്കാന്* പറ്റാത്ത വ്യക്തിപ്രഭാവത്തിന് ഉടമയാണു കരുണാകരന്*. അദ്ദേഹത്തിന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യം തന്നെയാണ്. തനിയ്ക്ക് സജീവ രാഷ്ട്രീയത്തിലിറങ്ങാന്* താല്*പ്പര്യമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

    താന്* ഉദ്ഘാടനം ചെയ്ത പാപ്പിനിശേരിയിലെ കണ്ടല്*പാര്*ക്ക് പ്രകൃതിയുടെ സംതുലനാവസ്ഥയ്ക്കു കോട്ടം തട്ടുന്നതാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്*ക്ക് ഉദ്ഘാടനം ചെയ്തതു വലിയ അപരാധമായി കാണുന്നില്ല. ബയോളജി പഠിച്ച വ്യക്തിയെന്ന നിലയില്* അവിടെ പരിസ്ഥിതിയ്ക്ക് കോട്ടം തട്ടുന്നതൊന്നും ഉണ്ടായിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. രാഷ്ട്രീയം മാത്രമാണ് അവിടെ വിഷയമാകുന്നത്. എങ്കിലും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്* ഇക്കാര്യത്തെകുറിച്ചു കൂടുതല്* പ്രതികരിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.





    Powered by WizardRSS | Work At Home Jobs
Working...
X