ലോട്ടറി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോട്ടറി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചു

    തിരുവനന്തപുരം:ലോട്ടറിക്കേസില്* സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* പ്രധാനമന്ത്രിക്കു കത്തയച്ചു. സിബിഐ അന്വേഷണത്തിനുളള മാനദണ്ഡങ്ങള്* പാലിച്ചാണു കത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തിനയച്ച കത്തിന്റെ പകര്*പ്പും ഇതോടൊപ്പം വച്ചിട്ടുണ്ട്.അന്വേഷണത്തിനുളള അനുമതിയായി കത്തിനെ കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

    ഭൂട്ടാന്*, സിക്കിം ലോട്ടറികള്* കേരളത്തില്* നടത്തിയ കോടിക്കണക്കിന് ഇടപാടുകളുടെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്കു കത്തയച്ചിരുന്നു. എന്നാല്* മാനദണ്ഡങ്ങള്* പാലിക്കാതെയാണു കത്തയച്ചതെന്നു കേന്ദ്രം മറുപടി നല്*കി. ഈ സാഹചര്യത്തിലാണു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു പുതിയ കത്തയച്ചിരിക്കുന്നത്.

    മാനദണ്ഡങ്ങള്* പാലിച്ച് കത്തയച്ചാല്* സിബിഐ അന്വേഷണം നടത്തുന്നത് പരിഗണിയ്ക്കാമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്* നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നു കോണ്*ഗ്രസ് നേതാവ് വി.ഡി. സതീശന്* എംഎല്*എ പറഞ്ഞു.





    Powered by WizardRSS | Work At Home Jobs
Working...
X