29മുതല്* ഓട്ടോ-ടാക്*സി അനിശ്ചിതകാല സമരം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    29മുതല്* ഓട്ടോ-ടാക്*സി അനിശ്ചിതകാല സമരം

    കണ്ണൂര്*: ഇന്ധന വില വര്*ദ്ധിപ്പിച്ചതിനെ തുടര്*ന്ന് ഓട്ടോ-ടാക്*സി നിരക്ക് വര്*ദ്ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. സിഐടിയു, ഐഎന്*ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു എന്നീ സംഘടനകള്* ചേര്*ന്ന രൂപീകരിച്ച സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്* ഈ മാസം 29 മുതലാണ് സമരം നടത്തുന്നത്. നിരക്ക് വര്*ദ്ധനവിന് പുറമെ മറ്റു ചില ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചിട്ടുണ്ട്.

    ഓട്ടോറിക്ഷകള്*ക്ക് നഗരപ്രദേശങ്ങളിലും മലയോരങ്ങളിലും വ്യത്യസ്ത നിരക്കുകള്* നിശ്ചയിക്കുക, ഫെയര്*മീറ്റര്* സൗജന്യമായി നല്*കുക, മോട്ടോര്* തൊഴിലാളികള്*ക്കും രണ്ടു രൂപയ്ക്ക് അരി നല്*കുക, കള്ളടാക്*സികള്* തടയുക, റോഡ് നന്നാക്കുക തുടങ്ങിയവയാണ് സംഘടനകളുടെ മറ്റു ആവശ്യങ്ങള്*.

    ചാര്*ജ് അവസാനമായി ഈ വര്*ഷം മാര്*ച്ചില്* പുതുക്കിയ ശേഷം പെട്രോള്* വിലയില്* ലിറ്ററിന് എട്ടു രൂപ വര്*ധന ഉണ്ടായതായി സമരക്കാര്* പറയുന്നു. ചാര്*ജ് വര്*ധിപ്പിക്കാമെന്ന് ആഗസ്റ്റില്* ഗതാഗത മന്ത്രി ഉറപ്പു നല്*കിയിരുന്നു. ഈ മാസം 15നു സൂചനാ പണിമുടക്കു നടത്തിയിട്ടും സര്*ക്കാര്* ചര്*ച്ചയ്ക്കു തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കു നടത്തുന്നതെന്ന് സംയുക്ത സമര സമിതി അറിയിച്ചു.





    Powered by WizardRSS | Work At Home Jobs
Working...
X