ശ്രീനിജന്റെ സ്വത്ത് ; കോണ്*ഗ്രസ് വെട്ടില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശ്രീനിജന്റെ സ്വത്ത് ; കോണ്*ഗ്രസ് വെട്ടില്*

    കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്* ഞാറയ്ക്കല്* മണ്ഡലത്തില്* യുഡിഎഫ് സ്ഥാനാര്*ഥിയായിരുന്ന യൂത്ത് കോണ്*ഗ്രസ് നേതാവും ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകനുമായ അഡ്വക്കേറ്റ് പിവി ശ്രീനിജനും ഭാര്യ അഡ്വക്കേറ്റ് കെബി സോണിയും ചുരുങ്ങിയകാലത്തിനുള്ളില്* വാരിക്കൂട്ടിയ സ്വത്ത് സംസ്ഥാന കോണ്*ഗ്രസ് നേതൃത്വത്തെ സമ്മര്*ദ്ദത്തിലാഴ്ത്തുന്നു.ശ്രീനിജനും അടുത്ത ബന്ധുക്കളും ചേര്*ന്ന് കണക്കില്*കവിഞ്ഞ സ്വത്ത് സമ്പാദിച്ച കാര്യം ഞായറാഴ്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് പുറത്തുവിട്ടത്.

    2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്* യുഡിഎഫ്. സ്ഥാനാര്*ഥിയായി മത്സരിക്കുമ്പോള്* നല്*കിയ സത്യവാങ്മൂലപ്രകാരം ശ്രീനിജന് സ്വന്തംപേരില്* ഒരു തുണ്ടു ഭൂമിപോലും ഇല്ലായിരുന്നു. 25,000 രൂപ മാത്രമായിരുന്നു ശ്രീനിജന്റെ സമ്പാദ്യം. ഭാര്യ കെബി സോണിയുടെ പേരില്* തിരുവാങ്കുളത്ത് 29 സെന്റ് മാത്രമാണ് ഉണ്ടായിരുന്നത്. സോണിയുടെ പക്കല്* 1,20,000 രൂപ ഉള്ളതായും സത്യവാങ്മൂലത്തില്* പറഞ്ഞിരുന്നു.

    പിന്നീട് മൂന്നു കൊല്ലത്തിനുശേഷം 2009ല്* ആദായനികുതി വകുപ്പിനു നല്*കിയ രേഖ പ്രകാരം ശ്രീനിജന് 25 ലക്ഷം രൂപയുടെയും ഭാര്യ സോണിക്ക് 15 ലക്ഷം രൂപയുടെയും വരുമാനമുണ്ടെന്ന് കാണിച്ചിരുന്നു. അഭിഭാഷകവൃത്തി മാത്രമാണ് തങ്ങളുടെ വരുമാനമാര്*ഗ്ഗമെന്നും ഇവര്* വ്യക്തമാക്കിയിരുന്നു. പക്ഷേ 2010 പിന്നിടുമ്പോള്* ശ്രീനിജനും ഭാര്യയും ചേര്*ന്നു കോടികള്* വിലമതിക്കുന്ന ഒട്ടേറെ സ്ഥലങ്ങളും ഫഌറ്റുകളും സ്വന്തമാക്കിയതാണു സംശയത്തിന്റെ പുകമറ ഉയര്*ത്തിയിരിക്കുന്നത്.

    തൃശൂരിലെ അന്നമനടയില്* പുഴയോരം ഉള്*പ്പെടുന്ന രണ്ടര ഏക്കറിലെ നിര്*മാണം പുരോഗമിയ്ക്കുന്ന ആഡംബര റിസോര്*ട്ട്, കൊച്ചി നഗരത്തില്* അമ്മയുടെ പേരില്* ശ്രീനിജന്* വാങ്ങിയ ഭൂമി, വക്കീല്* ഓഫീസിനുള്ള കെട്ടിടം, അരക്കോടി വിലവരുന്ന ഫഌറ്റ്, പലയിടത്തമുള്ള ഭൂമി തുടങ്ങിയവയാണ് ശ്രീനിജനും ഭാര്യയും ചുരുങ്ങിയ സമയത്തിനുള്ളില്* സ്വന്തമാക്കിയത്. ഇതില്* പലതും രജിസ്റ്റര്* ചെയ്തത് ആധാരത്തില്* വിലകുറച്ച് കാണിച്ചാണെന്നും ആരോപണമുണ്ട്.

    2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്* ഞാറയ്ക്കല്* മണ്ഡലത്തില്* സിറ്റിങ് എംഎല്*എയായിരുന്ന എംഎ കുട്ടപ്പനെ തഴഞ്ഞാണ് പിവി ശ്രീനിജന് പാര്*ട്ടി ടിക്കറ്റ് നല്*കിയത്. അത് അന്നു തന്നെ വന്*വിവാദം സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പില്* സിപിഎമ്മിന്റെ എംകെ പുരുഷത്തമനോട് ശ്രീനിജന്* പരാജയപ്പെടുകയും ചെയ്തു.

    ശ്രീനിജന്റെയും ഭാര്യയുടെയും സാമ്പത്തിക ഇടപാടുകള്* സംബന്ധിച്ച കൂടുതല്* വിവരങ്ങള്* വരുംദിവസങ്ങളില്* പുറത്തുവരുമെന്നാണു സൂചന. ഭാര്യ കെബി സോണി മുന്* ഇന്ത്യന്* ചീഫ് ജസ്റ്റിസും മനുഷാവകാശ കമ്മിഷന്* ചെയര്*മാനുമായ കെ.ജി. ബാലകൃഷ്ണന്റെ മകളാണെന്നത് ആരോപണത്തിന്റെ ഗൗരവം വര്*ദ്ധിപ്പിച്ചിട്ടുണ്ട്.





    Powered by WizardRSS | Work At Home Jobs
Working...
X