ശിവസേനാ ബന്ദ്: പുനെയില്* സംഘര്*ഷം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശിവസേനാ ബന്ദ്: പുനെയില്* സംഘര്*ഷം

    പുനെ: ഛത്രപജി ശിവജിയുടെ ഗുരു ദാദാജി കോണ്ടദേവിന്റെ പ്രതിമ എടുത്തുമാറ്റിയതില്* പ്രതിഷേധിച്ച് ശിവസേന ആഹ്വാനം ചെയ്ത ബന്ദില്* വ്യാപക അക്രമം. രാവിലെ ആറു മുതല്* വൈകിട്ട് അഞ്ച് വരെയാണ് ഹര്*ത്താല്* ശിവസേന പ്രവര്*ത്തകര്* അഞ്ചോളം ബസുകള്*ക്ക് നേരെ കല്ലെറിഞ്ഞു. ലോണാവാലയില്* രണ്ടു തീവണ്ടികള്*ബന്ദനുകൂലികള്* തടഞ്ഞു.പ്രതിമ മാറ്റിയതില്* പ്രതിഷേധിച്ച് പ്രതിപക്ഷ പാര്*ട്ടികള്* പുനെ നഗരസഭാ മേയറുടെ ഓഫീസും പ്രതിമ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്ന സംഭാജി ബ്രിഗേഡിന്റെ നാനാപേട്ടിലെ ഓഫീസും കഴിഞ്ഞ ദിവസം അടിച്ചു തകര്*ത്തിരുന്നു.

    കോണ്*ഗ്രസ്, എന്*സിപിയുടെ ഭരണത്തിലുള്ള പുനെ നഗരസഭയുടെ തീരുമാനപ്രകാരമാണ് ശിവജിയുടെ സ്മാരകമായുള്ള 'ലാല്* മഹലി'ല്*നിന്ന് തിങ്കളാഴ്ച കാലത്ത് നഗരസഭാ അധികാരികള്* ദാദാജി കോണ്ടദേവിന്റെ പ്രതിമ എടുത്തുമാറ്റി പകരം മുനിസിപ്പാലിറ്റി ഗാര്*ഡനില്* വെച്ചത്.

    ദാദാജി കോണ്ടദേവ് ബ്രാഹ്മണസമുദായത്തില്* ജനിച്ച വ്യക്തിയെന്ന കാരണത്താല്* സംഭാജി ബ്രിഗേഡും മറാത്താ മഹാസംഘും ലാല്*മഹലില്*നിന്ന് പ്രതിമ മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

    സംഭവവുമായി ബന്ധപ്പെട്ട് 20 ശിവസേന പ്രവര്*ത്തകരെ അറസ്റ്റു ചെയ്തു. ശിവജിയുടെ ഗുരുവിന്റെ പ്രതിമ മാറ്റിയത് നിര്*ഭാഗ്യകരമാണെന്നും ഏതോ തീവ്രവാദിയുടെ പ്രതിമയെന്ന രീതിയിലാണ് മുന്*സിപ്പല്* കോര്*പ്പറേഷന്* നടപടിയെടുത്തതെന്നും ശിവസേനാ എക്*സിക്യൂട്ടീവ് ഡയറക്ടര്* ഉദ്ദവ് താക്കറെ ആരോപിച്ചു.





    Online Business Consulting | Internet Business Consulting
Working...
X