ന്യൂഇയറിന് കൊഴുപ്പേകാന്* കത്രീനയില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ന്യൂഇയറിന് കൊഴുപ്പേകാന്* കത്രീനയില്ല

    പുതുവര്*ഷ രാവിലെ മുംബൈ സ്റ്റാര്* ഹോട്ടലുകളില്* സംഘടിപ്പിയ്ക്കുന്ന ഡാന്*സ് ഷോകള്* ബോളിവുഡ് സുന്ദരിമാരെ സംബന്ധിച്ചിടത്തോളം കൊയ്ത്തുകാലമാണ്. കുറച്ച് നേരത്തെ പരിപാടിയ്ക്ക് പ്രതിഫലമായി കിട്ടുന്നത് കോടികളാണ്, അതു തന്നെയാണ് പ്രധാന ആകര്*ഷണം. എന്തായാലും ഈ കോടികളുടെ ഓഫറൊന്നും വകവെയ്ക്കാത്ത താരങ്ങളും ബോളിവുഡിലുണ്ട്. വേറാരുമല്ല ഷീല കി ജവാനിയെന്ന ഡാന്*സ് നമ്പറിലൂടെ ഇന്ത്യയെ കോരിത്തരിപ്പിയ്ക്കുന്ന കത്രീന കെയ്ഫ് തന്നെയാണ് ന്യൂ ഇയര്* പാര്*ട്ടി ഡാന്*സിനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

    മുംബൈ സബര്*ബനിലുള്ള ഒരു ഹോട്ടല്* കോടികളാണ് കത്രീനയ്ക്ക് ഓഫര്* ചെയ്തിരുന്നതത്രേ. എന്നാല്* ന്യൂഇയര്* രാവില്* ജോലിയേക്കാളേറെ ജീവിതത്തിന് പ്രധാന്യം കൊടുക്കാനാണ് നടിയുടെ തീരുമാനം.
    നിങ്ങള്*ക്ക് വട്ടുണ്ടോ? ന്യൂ ഇയറിന് ഞാനൊരു ഹോട്ടലിലും നൃത്തം ചെയ്യുന്നില്ല. ഒരു വര്*ഷം തുടങ്ങുമ്പോള്* സ്വയം ആഘോഷിയ്ക്കാതെ നാട്ടുകാരെ സന്തോഷിപ്പിയ്ക്കാന്* പോകുന്നത് വലിയ കഷ്ടമാണ്. ന്യൂ ഇയര്* പ്രോഗ്രാമിനെപ്പറ്റി ചോദിച്ചപ്പോള്* കത്രീനയുെട പ്രതികരണം ഇങ്ങനെയായിരുന്നു.

    തീസ് മാര്* ഖാനിലെ ഷീലാ കി ജവാനി വമ്പന്* ഹിറ്റായതിന്റെ സന്തോഷത്തിലാണ് ക്യാറ്റ്*സ്. ഫറാ ഖാന്* സംവിധാനം ചെയ്ത തീസ് മാര്* ഖാന്* സാദാ പടമെന്നാണ് റിപ്പോര്*ട്ടെങ്കിലും കത്രീനയുടെ ഷീലാ കി ജവാനി കാണാന്* പ്രേക്ഷകര്* തിയറ്ററില്* ഇടിച്ചുകയറുകയാണ്.





    Online Business Consulting | Internet Business Consulting
Working...
X