കടന്നുപിടിച്ച പൂവാലനെ യുവതി ഓടിച്ചിട്ട് പിടിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കടന്നുപിടിച്ച പൂവാലനെ യുവതി ഓടിച്ചിട്ട് പിടിച്ചു

    കൊച്ചി: പട്ടാപ്പകല്* നടുറോഡില്* വച്ച് കടന്നുപിടിച്ച യുവാവിനെ യുവതി ഓടിച്ചിട്ടു പിടികൂടി പൊലീസില്* ഏല്പിച്ചു. കൊച്ചി നഗരമദ്ധ്യത്തില്* പാലാരിവട്ടം ജംഗ്ഷനില്* ചൊവ്വാഴ്ച രാവിലെ ഒന്*പതു മണിയോടെയാണ് സംഭവം.

    യുവതി പാലാരിവട്ടം ജനമൈത്രി പൊലീസ് സ്*റ്റേഷനില്* നേരിട്ടെത്തി മൊഴി നല്*കിയതിനെ ത്തുടര്*ന്ന് ഒന്നാം വര്*ഷ എംബിഎ വിദ്യാര്*ഥിയായ പാലാരിവട്ടം സ്വദേശി ബിനോയ് (22) ക്കെതിരെ ഐ.പി.സി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടു ത്തു. ഇയാളെ ബുധനാഴ്ച് കോടതിയില്* ഹാജരാക്കും.

    പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനമായ മെഗാ മീഡിയയിലെ ജീവനക്കാരിയും മലപ്പുറം സ്വദേശിനിയുമായ യുവതിയെയാണ് ഇയാള്* കയറിപ്പിടിക്കാന്* ശ്രമിച്ചത്.

    രാവിലെ സ്ഥാപനത്തിലേക്ക് പവര്* ഹൌസ് റോഡിലൂടെ നടന്നു വരുമ്പോള്* എതിരെ നടന്നു വന്ന ബിനോയ് കടന്നുപിടിക്കുകയായിരുന്നു. സംഭവത്തെത്തുടര്*ന്ന് അല്പനേരം പതറിനിന്ന യുവതി ഓടി രക്ഷപ്പെടാന്* ശ്രമിച്ച ബിനോയിയുടെ പിന്നാലെ പാഞ്ഞു.

    പാലാരിവട്ടം എസ്.എന്* ജംഗ്ഷനില്* വച്ച് യുവതി ബിനോയിയെ ഷര്*ട്ടിന്റെ കോളറിന് പിടിച്ച് തടഞ്ഞുനിറുത്തി. കുതറി രക്ഷപ്പെടാന്* ശ്രമിച്ചപ്പോള്* യുവതി ബഹളംവച്ച് നാട്ടുകാരെ കൂട്ടി.

    നാട്ടുകാര്* വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാലാരിവട്ടം എസ്.ഐ അനില്* ജോര്*ജും സംഘവും യുവാവിനെ കസ്*റഡിയില്* എടുക്കുകയായിരുന്നു.





    Online Business Consulting | Internet Business Consulting
Working...
X