നിയമസഭാ തിരഞ്ഞെടുപ്പ് മേയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിയമസഭാ തിരഞ്ഞെടുപ്പ് മേയില്*

    തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേയില്ല. മേയില്* ആയിരിക്കും എന്നാണിപ്പോഴത്തെ പൊതുധാരണ. തിരഞ്ഞെടുപ്പ് ഒരു ഘട്ടമായി നടത്തണമെന്ന ആവശ്യം ഉയര്*ന്നെങ്കിലും അക്കാര്യത്തില്* തീരുമാനം പിന്നീടുണ്ടാവുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്* എസ് വൈ ഖുറേഷി അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്*, ജില്ലാ കലക്റ്റര്*മാര്*, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്* എന്നിവരുമായി തെരഞ്ഞെടുപ്പ് കമ്മിഷണര്* നടത്തിയ ചര്*ച്ചയിലാണു തീരുമാനം.

    സജീവ രാഷ്ട്രീയ ബന്ധമുള്ളവരെ തിരഞ്ഞെടുപ്പു ഡ്യൂട്ടിയില്*നിന്ന് ഒഴിവാക്കാനും യോഗത്തില്* തീരുമാനമായി. സ്ഥാനാര്*ഥികള്* തിരഞ്ഞെടുപ്പിനുള്ള തുക പ്രത്യേക അക്കൗണ്ട് വഴി ചെലവാക്കണം. പണം നല്*കിയുള്ള തിരഞ്ഞെടുപ്പ് വാര്*ത്തകള്*ക്കെതിരേ ക്രിമിനല്* നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കും.

    കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്* ശരിയായ ദിശയിലാണ്. വോട്ടര്*പട്ടിക അടുത്ത അഞ്ചിന് പ്രസിദ്ധീകരിക്കും. ജനുവരി ഒന്നിന് പ്രായപൂര്*ത്തിയാകുന്നവര്*ക്ക് പട്ടികയില്* പേരു ചേര്*ക്കാം. ഇവരുടെ തിരിച്ചറിയല്* കാര്*ഡ് ജനുവരി 25ന് സംസ്ഥാനത്തെ 11,662 കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യും. അഞ്ചിനു ശേഷവും പേരുചേര്*ക്കാം. ആരുടെയെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്* വോട്ടര്*പട്ടികയില്*നിന്നും പേരു മാറ്റില്ല. അതിന് നിയമപരമായ നടപടികള്* സ്വീകരിക്കും.

    പോളിങ് സ്*റ്റേഷനുകളുടെ ദൂരപരിധി പരിശോധിക്കും. 1500 ല്*പരം വോട്ടുള്ള ബൂത്തുകളിലെ എണ്ണം 1000നും 1200 നും ഇടയില്* നിജപ്പെടുത്തും. ബൂത്തുകളില്* ഡിജിറ്റല്*വിഡിയോ കാമറകള്* സ്ഥാപിക്കും. ബൂത്തുകളില്*നിന്നുള്ള വാര്*ത്തകള്* എത്തിക്കാന്* സംവിധാനം ഒരുക്കും. പെയ്ഡ് ന്യൂസ് തടയുന്നതിനും കര്*ശന നിരീക്ഷണമുണ്ടാവുമെന്നും കമ്മീഷന്* അറിയിച്ചു.





    Online Business Consulting | Internet Business Consulting
Working...
X