ജയന്* അവതാര്* വീണ്ടും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജയന്* അവതാര്* വീണ്ടും

    കാലയവനിയ്ക്ക് പിന്നില്* മറഞ്ഞ മലയാള സിനിമയിലെ എക്കാലത്തെയും സാഹസികന്* ജയന്* വീണ്ടും അഭ്രപാളികളില്*. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ജയന് വെള്ളിത്തിരയില്* പുനര്*ജ്ജന്മം നല്*കുന്നത്. ഗ്രാഫിക്*സിന്റെയും അനിമേഷന്റെയും മോര്*ഫിങിന്റെയും അനന്ത സാധ്യതകളുപയോഗിച്ച് നിര്*മ്മിയ്ക്കുന്ന 'അവതാരം' എന്ന ചിത്രത്തിലൂടെയാണ് ജയന്* വീണ്ടും പ്രേക്ഷകര്*ക്ക് മുന്നിലെത്തുമ്പോള്* അതൊരു ചരിത്രമാവും. ജയന്റെ സമകാലികരും ഇപ്പോഴത്തെ നടീനടന്*മാരും സിനിമയിലുണ്ടാവുമെന്ന് അവതാരത്തിന്റെ സംവിധായകനായ വിജീഷ് മണി പറയുന്നു.

    സംവിധായകന്റെ കഥയ്ക്ക് ടിഎ ഷാഹിദാണ് തിരക്കഥയും സംഭാഷണവും രചിയ്ക്കുന്നത്. കോഴിക്കോട്, മൈസൂര്*, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിയ്ക്കുന്ന സിനിമ 2011ല്* തിയറ്ററുകളിലെത്തിയ്ക്കാനാണ് പ്ലാന്*. ജയന്* മുഴുനീള റോളില്* സിനിമയിലുണ്ടാവുമെന്നാണ് റിപ്പോര്*ട്ടുകള്*.

    മിമിക്രിക്കാരുടെ കണ്ണിലൂടെ മാത്രം ജയനെ കാണുന്ന ഇപ്പോഴത്തെ തലമുറയ്ക്ക് യഥാര്*ത്ഥ ജയന്* എങ്ങനെയായിരുന്നുവെന്ന് പരിചയപ്പെടുത്താന്* അവതാരം സഹായകമാവുമെന്ന് ജയന്റെ ബന്ധുവായ കണ്ണന്* നായര്* പറയുന്നു.





    Online Business Consulting | Internet Business Consulting
Working...
X