സഞ്ജയ് ദത്തിന് അധോലോക ബന്ധമുണ്ടെന്ന് നൂറാനി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സഞ്ജയ് ദത്തിന് അധോലോക ബന്ധമുണ്ടെന്ന് നൂറാനി

    മുംബൈ: ബോളിവുഡ് നടന്* സഞ്ജയ്ദത്തിന് അധോലോക ബന്ധമുണ്ടെന്നും ആ ബന്ധം ഉപയോഗിച്ച് തനിക്കെതിരെ വധഭീഷണിയുയര്*ത്തിയിരുന്നുവെന്നും ചലച്ചിത്ര നിര്*മാതാവ് ഷക്കീല്* നൂറാനി. സഞ്ജയ് ദത്തിനുമേല്* സമ്മര്*ദ്ദം ചെലുത്താന്* നൂറാനി അധോലോകത്തിന്റെ സഹായം തേടിയെന്ന ദത്തിന്റെ അഭിഭാഷകന്* റിസ്*വാന്* മര്*ച്ചന്റിന്റെ ആരോപണത്തിനുള്ള മരുപടിയായാണ് നൂറാനിയുടെ ഈ വെളിപ്പെടുത്തല്*.

    സഞ്ജയ് ദത്തിന് അധോലോകനായകന്*മാരുമായി അടുത്ത ബന്ധമുണ്ട്. ദക്ഷിണാഫ്രിക്കയിലുള്ള അധോലോകരാജാക്കന്മാരെ സന്ദര്*ശിക്കാന്* സഞ്ജയ് വിദേശയാത്രകള്* നടത്താറുണ്ടെന്നും നൂറാനി ആരോപിച്ചു. 2005ലാണ് തനിയ്*ക്കെതിരെ വധഭീഷണി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

    ജാന്* കി ബാസ്*സി എന്ന ചിത്രത്തില്* അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് സഞ്ജയ് തന്റെ പക്കല്* നിന്നും 2.03 കോടി രൂപ കൈപറ്റിയെന്നും എന്നാല്* സഞ്ജയ് ചിത്രം ഇടയ്ക്ക് വച്ച് ഉപേക്ഷിച്ചുവെന്നും നൂറാനി നേരത്തേ ആരോപിച്ചിരുന്നു.

    ഇതുമായി ബന്ധപ്പെട്ട് നൂറാനി നല്*കിയ നഷ്ടപരിഹാരകേസിലെ വിധിയുടെ അടിസ്ഥാനത്തില്* സഞ്ജയ് ദത്തിന്റെ ചലി സ്വത്തുക്കള്* കണ്ടുകെട്ടാന്* കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി വിധി കല്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുപക്ഷവും രംഗത്തെത്തിയത്.





    Online Business Consulting | Internet Business Consulting
Working...
X