ബാംഗ്ലൂരില്* മാലിന്യം നീക്കാന്* പണം ഈടാക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാംഗ്ലൂരില്* മാലിന്യം നീക്കാന്* പണം ഈടാക്കും

    ബാംഗ്ലൂര്*: നഗരത്തിലെ വീടുകളില്* നിന്നും മാലിന്യം നീക്കം ചെയ്യാന്* ഇനി നിശ്ചിത നരക്കില്* തുക ഊഈടാക്കും. ഇതിനായി ബാംഗ്ലൂര്* കോര്*പ്പറേഷന്* പദ്ധതി തയ്യാറാക്കി. വീടിന്റെ വലുപ്പമനുസരിച്ച് വിവിധ സ്ലാബുകളിലായി വ്യത്യസ്ത നിരക്ക് ചുമത്താനാണ് ആലോചന. പരീക്ഷണാടിസ്ഥാനത്തില്* ഈ പദ്ധതി നടപ്പിലാക്കുകയായിരിക്കും ആദ്യം ചെയ്യുക. വിജയകരമാണെങ്കില്* രാജ്യത്തെ മറ്റു നഗരസഭകളും ഈവഴി സ്വീകരിക്കാനിടയുണ്ട്.

    1000 ചതുരശ്രയടി വരെയുള്ള വീടുകളില്*നിന്ന് 10 രൂപയും 3,000 ചതുരശ്രയടിവരെയുള്ള വീട്ടില്*നിന്ന് 30 രൂപയും അതിനുമുകളിലേക്ക് 50 രൂപയും പ്രതിമാസം ഈടാക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

    ഇതിനുള്ള അനുവാദംതേടി ബാംഗ്ലൂര്* കോര്*പ്പറേഷന്* സംസ്ഥാന സര്*ക്കാറിനു കത്ത് നല്കി. സര്*ക്കാര്* ഇതിന് അംഗീകാരം നല്കുകയാണെങ്കില്* അടുത്ത സാമ്പത്തികവര്*ഷം മുതല്* തീരുമാനം നടപ്പില്* വരും.

    പഞ്ചായത്തീരാജ-്*നഗരപാലികാ നിയമമനുസരിച്ച് മാലിന്യനീക്കം കോര്*പ്പറേഷന്റെ ചുമതലയായിരിക്കെ ബിജെപിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂര്* കോര്*പ്പറേഷന്* ഭരണസമിതി അതിന് നിരക്ക് ഈടാക്കാന്* തീരുമാനിക്കുന്നത് രാഷ്ട്രീയമായ എതിര്*പ്പ് നേരിടാനുമിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.






    Online Business Consulting | Internet Business Consulting
Working...
X