ഉള്ളി വില വീണ്ടും കൂടുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഉള്ളി വില വീണ്ടും കൂടുന്നു

    ദില്ലി: ഉള്ളിയുടെ വില വീണ്ടും കൂടുന്നു. ഇറക്കുമതി തീരുവ കുറച്ചതിനെ തുടര്*ന്ന് വില പകുതിയായി കുറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്* വിലയില്* വീണ്ടും വര്*ധനയുണ്ടാവുരയാണ്. രണ്ട് ദിവസത്തിനുള്ളില്* പതിനഞ്ച് രൂപയാണ് വര്*ധിച്ചത്. ആവശ്യത്തിന് ചരക്ക് കിട്ടാത്തതാണ് വീണ്ടും വില വര്*ധിക്കാന്* കാരണമാകുന്നത്.

    ഇറക്കുമതി തീരുവ കുറയ്ക്കുകയും കൂടുതല്* ചരക്കെത്തിക്കുക്കയും ചെയ്തതോടെ 85 രൂപ വരെ ഉയര്*ന്നിരുന്ന ഉള്ളി വില* നേര്*പകുതിയായിയിരുന്നു.

    എന്നാല്* രണ്ടുദിവസം മാത്രമേ ഈ കുറവ് വിപണിയില്* കാണാന്* കഴിഞ്ഞുള്ളു. രണ്ടു ദിവസം കഴിഞ്ഞപ്പോള്* കാര്യങ്ങള്* വീണ്ടും പഴയതു പോലെയായി. മൊത്തവ്യാപാര വിപണിയില്* ഒറ്റയടിക്ക് ഉള്ളിയ്ക്ക് 10 രൂപ വര്*ധിച്ചു.

    ചില്ലറ വിപണിയില്* 65 രൂപ കൊടുക്കാതെ ഒരു കിലോ ഉള്ളി കിട്ടില്ല. ഇറക്കുമതി വര്*ധിച്ചെങ്കിലും വിപണിയില്* ആവശ്യത്തിന് ചരക്കെത്താത്തതാണ് വില വീണ്ടും ഉയരാന്* കാരണമായിരിക്കുന്നത്.

    ആദ്യ വിളവ് മഴയില്* നശിച്ചതോടെ സവാളയുടെ ഉല്*പാദന കേന്ദ്രങ്ങളായ നാസിക്ക്, പൂന, രാജസ്ഥാന്* എന്നിവിടങ്ങളില്* സവാള കിട്ടാനേയില്ല. ജനുവരി അവസാനം രണ്ടാം വിളവെടുപ്പ് ആരംഭിക്കുന്നതോടെ ഉള്ളിയുടെ വരവ് കൂടുമെന്നും വില കുറയുമെന്നുമാണ് പ്രതീക്ഷ.





    Online Business Consulting | Internet Business Consulting
Working...
X