ക്യൂബ: പേസ്റ്റിനും സോപ്പിനും ഇനി റേഷന്* ഇല്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ക്യൂബ: പേസ്റ്റിനും സോപ്പിനും ഇനി റേഷന്* ഇല്ല

    ഹവാന: ക്യൂബയിലെ സര്*ക്കാര്* ചെലവുചുരുക്കല്* നയത്തിന്റെ ഭാഗമായി സോപ്പും ടൂത്ത്*പേസ്റ്റും സോപ്പുപൊടിയും ജനവരി ഒന്നുമുതല്* റേഷന്* പട്ടികയില്* നിന്ന് നീക്കം ചെയ്യും.ജനങ്ങള്*ക്ക് നല്*കിവരുന്ന സബ്*സിഡികള്* ചുരുക്കിക്കൊണ്ടു പൊതു ഖജനാവിന്റെ ശോഷണത്തിനു തടയിടാനാണു റൗള്* കാസ്*ട്രോ സര്*ക്കാര്* ലക്ഷ്യമിടുന്നത്. ഇനി മുതല്* ജനങ്ങള്* ഈ സാധനങ്ങള്* റേഷന്*വിലയേക്കാളും ഉയര്*ന്ന വിലയ്ക്ക് വാങ്ങേണ്ടിവരും. ഉരുളക്കിഴങ്ങും സിഗരറ്റുമൊക്കെ നേരത്തേ റേഷന്* പട്ടികയില്* നിന്ന് ഒഴിവാക്കിയിരുന്നു.

    അമേരിക്കന്* ഉപരോധം മൂലം ജനങ്ങള്* പട്ടിണിയിലാകരുതെന്ന ലക്ഷ്യത്തോടെയാണ് ഫിദല്* കാസ്*ട്രോയുടെ കമ്യൂണിസ്റ്റ് സര്*ക്കാര്* റേഷന്* സമ്പ്രദായം നടപ്പാക്കിയത്.

    വന്*തോതില്* സബ്*സിഡികള്* തുടരുന്നത് രാജ്യത്തെ ഉത്പാദന ക്ഷമത കുറയ്ക്കുമെന്നും സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നുമാണ് ഫിദലിന്റെ സഹോദരനായ റൗള്* കാസ്*ട്രോയുടെ അഭിപ്രായം.

    വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും തുടര്*ന്നും സൗജന്യമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചെലവുചുരുക്കലിന്റെ ഭാഗമായി പല തൊഴിലുകളും സ്വകാര്യ മേഖലയ്ക്കു വിടാന്* ക്യൂബന്* സര്*ക്കാര്* ഈയിടെ തീരുമാനിച്ചിരുന്നു.





    Online Business Consulting | Internet Business Consulting
Working...
X