ഒണ്*ഇന്ത്യ അഞ്ചാം പിറന്നാളിന്റെ നിറവില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒണ്*ഇന്ത്യ അഞ്ചാം പിറന്നാളിന്റെ നിറവില്*

    വായനക്കാരുടെ പിന്തുണയും സ്*നേഹവും നേടി ഒണ്*ഇന്ത്യ മലയാളം അഞ്ചാം പിറന്നാള്* ആഘോഷിക്കുന്നകാര്യം സന്തോഷപൂര്*വ്വം അറിയിക്കുന്നു. 2006 ജനുവരിയില്* ഇംഗ്ലീഷിലും മലയാളം ഉള്*പ്പെടെയുള്ള തെന്നിന്ത്യന്* ഭാഷകളിലുമായി ഒണ്*ഇന്ത്യ പോര്*ട്ടലുകള്* ആരംഭിക്കുമ്പോള്* പേരുപോലും നിശ്ചയിച്ചിട്ടില്ലായിരുന്നു. പിന്നീട് ഫെബ്രുവരിയിലാണ് പോര്*ട്ടലുകള്*ക്ക് ഒണ്*ഇന്ത്യ എന്ന പേരിട്ടത്.

    2006 ല്* ഇന്റര്*നെറ്റിലെ പ്രസിദ്ധീകരണങ്ങള്*ക്ക് വേണ്ടത്ര പരസ്യം കിട്ടിയിരുന്നില്ല. ഒണ്* ഇന്ത്യ ഇന്ത്യന്* ഭാഷകളില്* പ്രസാധനം നടത്തിയിരുന്നത്. ഇത് പരസ്യ ദാതാക്കള്*ക്ക് അപചരിതമായ രംഗമായിരുന്നു.

    ഭാഗ്യമെന്നു പറയട്ടെ വായനക്കാരുടെ ഇപ്പോഴത്തെ പിന്തുണയാണ് ഒണ്*ഇന്ത്യയുടെ പിന്*ബലം. ഈ പിന്*ബലം ഒന്നുകൊണ്ടുമാത്രമാണ് പെരുകിവരുന്ന പോര്*ട്ടലുകള്*ക്കിടയില്* ഒണ്*ഇന്ത്യയ്ക്ക് മികച്ച സ്ഥാനം നേടിയെടുക്കാന്* കഴിഞ്ഞത്.

    ഒണ്*ഇന്ത്യ പോര്*ട്ടല്* തുടങ്ങുന്ന കാലത്ത് ഇന്ത്യയില്* ഓണ്*ലൈന്* പരസ്യമേഖല കൂടുതല്* വളര്*ന്നിരുന്നില്ല. എന്നാല്* അഞ്ചാം പിറന്നാളില്* ഒണ്*ഇന്ത്യ ഇക്കാര്യത്തിലും ഏറെ വളര്*ന്നിരിക്കുന്നു. പോര്*ട്ടലുകള്*ക്ക് പിന്നാലെ ഓണ്*ലൈന്* ക്ലാസിഫൈഡ്*സ് സൈറ്റായ ക്ലിക്ക് ഡോട്ട് ഇന്* തുടങ്ങിയതും ഒണ്*ഇന്ത്യയുടെ വളര്*ച്ചയിലെ നാഴികക്കല്ലാണ്.


    ഇത് ഇപ്പോള്* എല്ലാ തെന്നിന്ത്യന്* ഭാഷകളിലും ഹിന്ദിയിലും ലഭ്യമാണ്. ക്ലിക്ക് ഡോട്ട് ഇന്* രൂപീകരണത്തിന്റെ ആരംഭത്തില്* യൂറോപ്പില്* നിന്നുള്ള ചില വ്യക്തികളില്* നിന്നും ലഭിച്ച സഹായവും സഹകരവും ഈ രംഗത്ത് ഞങ്ങള്*ക്ക് ഏറെ സഹായകരമായെന്ന വിവരവും സന്തോഷത്തോടെ സ്മരിക്കുന്നു.

    ഏതൊരു സ്ഥാപനത്തിനുമെന്നപോലെ ഒണ്*ഇന്ത്യയ്ക്കും ഇനിയും ഏറെദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. ഒണ്*ഇന്ത്യയുടെ വളര്*ച്ചയ്*ക്കൊപ്പം ഒരു കുടുംബമായി യാത്രചെയ്ത ജീവനക്കാരില്* ഓരോരുത്തരേയും ഞാന്* ഓര്*മ്മിക്കുകയാണ്. അറിവും ആവേശവുമുള്ള ഒരു പറ്റം യുവാക്കളുടെയും യുവതികളുടെയും പരിശ്രമങ്ങളാണ് പലഘട്ടങ്ങളിലും സ്ഥാപനത്തിന് കരുത്തായത്.

    2010 ഒണ്*ഇന്ത്യയെ സംബന്ധിച്ച് വളരെ നല്ല വര്*ഷമായിരുന്നു. ഈവര്*ഷം ഏപ്രില്* മാസത്തിലാണ് രാജേഷ് ജയിനിന്റെ നേതൃത്വത്തിലുള്ള നെറ്റ് കോര്* ഒണ്*ഇന്ത്യയെ ഏറ്റെടുക്കുന്നത്. നെറ്റ്*കോറുമായുള്ള ബന്ധം ഒണ്*ഇന്ത്യയുടെ വളര്*ച്ചയില്* നിര്*ണായകമായി.

    ഇന്റര്*നെറ്റ് രംഗത്തെന്നപോലെതന്നെ മൊബൈല്* കണ്ടന്റ് രംഗത്തും ഒണ്*ഇന്ത്യ അതിന്റേതായ മുദ്ര പതിപ്പിച്ചുകഴിഞ്ഞു. മൊബൈല്* കണ്ടന്റ് രംഗത്ത് ഇന്ത്യ വളര്*ച്ചയുടെ പാതയിലാണ്. ഇതിന്റെ ഭാഗഭാക്കാവാന്* കഴിഞ്ഞുവെന്നത് ഒണ്*ഇന്ത്യയുടെ നേട്ടങ്ങളില്* മറ്റൊരു മുതല്*ക്കൂട്ടാണ്.

    ഇന്ന് ഇന്ത്യയിലാകമാനം ഒട്ടേറെ മൊബൈല്* പോണ്* ഉപയോക്താക്കള്*ക്ക് ഇംഗ്ലീഷിലും ഇതര പ്രാദേശിക ഭാഷകളിലുമായി വെബ് കണ്ടന്റെ എന്നപോലെ തന്നെ ന്യൂസ് എസ്എംഎസ് സേവനവും ഒണ്*ഇന്ത്യ നല്*കുന്നുണ്ട്. സെപ്റ്റംബര്* 2010ല്* ഞങ്ങള്* പുതിയ സംരംഭമായ ന്യൂസ്ഹണ്ടും തുടങ്ങിയിരുന്നു. ഇതും വളരെ വിജയകരമായി മുന്നോട്ടുപോവുകയാണ്.

    ഡിജിറ്റല്* മധ്യമവും ഇന്ത്യന്* ഭാഷകളും

    ഇന്ത്യന്* ഭാഷകളില്* ഡിജിറ്റല്* പ്രസാധനം നടത്തുന്നതില്* ഒണ്*ഇന്ത്യയെപോലെ പരിചയം ഉള്ള മറ്റാരും ഇല്ല. ഇന്ത്യയിലെ പ്രാദേശികഭാഷകളെ ഇത്രയും പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന മറ്റൊരു പോര്*ട്ടലും ഇല്ല. പ്രാദേശിക ഭാഷകളില്* ലഭ്യമാകുന്ന ക്രിക്കറ്റ് സ്*കോര്*കാര്*ഡുകളും ഒണ്*ഇന്ത്യയുടെ പ്രത്യേകതയാണ്.

    ഇന്റര്*നെറ്റില്* ഇനിയുള്ള കാലം പ്രാദേശിക ഭാഷകളുടേത് കൂടിയാണെന്ന് നേരത്തേ തിരിച്ചറിഞ്ഞതാണ് പ്രാദേശിക ഭാഷാ പോര്*ട്ടലുകളുടെ കാര്യത്തില്* ഒണ്*ഇന്ത്യയുടെ വളര്*ച്ചയുടെ പിന്നിലെ പ്രധാന കാര്യം. കഴിഞ്ഞ വര്*ഷങ്ങളിലേതുപോലെതന്നെ 2011ഉം ഒണ്*ഇന്ത്യയെ സംബന്ധിച്ച മികച്ചതായിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. പ്രാദേശിക ഭാഷകള്*ക്ക് ഓണ്*ലൈന്* രംഗത്ത് കൂടിവരുന്ന പ്രാധാന്യം മനസ്സിലാക്കി ചില വന്* അന്താരാഷ്ട്ര കമ്പനികളും ഈ രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

    ഇതിനായി വായനക്കാര്* ഓരോരുത്തരുടെയും പിന്തുണയും നിര്*ദ്ദേശങ്ങളും ഞങ്ങള്*ക്ക് ആവശ്യമാണ്. ഒണ്*ഇന്ത്യയുടെ സേവനങ്ങള്* മെച്ചപ്പെടുത്താനുള്ള നിര്*ദ്ദേശങ്ങള്* നിങ്ങള്* ഏവരില്* നിന്നുമുണ്ടാകുമെന്നും കരുതുന്നു.

    എല്ലാവര്*ക്കും ഒണ്*ഇന്ത്യ (ഡോട്ട്)ഇന്* ടീമിന്റെ പുതുവത്സരാശംസകള്*ബി ജി മഹേഷ്, സിഇഒ





    Online Business Consulting | Internet Business Consulting
Working...
X