പൃഥ്വിയുടെ കാര്യം പരുങ്ങലില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പൃഥ്വിയുടെ കാര്യം പരുങ്ങലില്*

    2009ലെ പുതിയമുഖത്തിന്റെ വിജയത്തോടെ പൃഥ്വി ആരാധകര്* ഒരു കാര്യം പ്രവചിച്ചിരുന്നു. 2010ല്* മമ്മൂട്ടിക്കും ലാലിനും ഒപ്പം പൃഥ്വിയും താരസിംഹാസനത്തിലേറും. യുവനിരയില്* പ്രമുഖനായ പൃഥ്വിരാജിന് ഇതിനുള്ള ആകാര, അഭിനയശേഷിയും ഉണ്ടെന്ന കാര്യത്തില്* ആര്*ക്കും സംശയമില്ല. എന്നാല്* 2010ലെ പൃഥ്വിയുടെ പ്രകടനം ഈ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതാണ്. അഞ്ച് ചിത്രങ്ങളാണ് പൃഥ്വിയ്ക്ക് ഈ വര്*ഷമുള്ളത്. പുണ്യം അഹം എന്ന ചിത്രമൊഴിച്ച് നാല് സിനിമകളിലും പക്കാ ആക്ഷന്* റോളുകളിലാണ് പൃഥ്വി പ്രത്യക്ഷപ്പെട്ടത്. താന്തോന്നി, ത്രില്ലര്*, അന്*വര്*, പോക്കിരി രാജ, ഇതില്* പോക്കിരി രാജയൊഴിച്ച് ബാക്കി നാലും ബോക്*സ് ഓഫീസില്* തകര്*ന്നു. പോക്കിരി രാജയില്* മമ്മൂട്ടി കൂടി ഉള്ളതിനാല്* ഒറ്റയ്ക്ക് ഈ സിനിമയുടെ ക്രെഡിറ്റ് മുഴുവനായും നടന് കിട്ടിയില്ല.

    സാഹസികമായ ആക്ഷന്* രംഗങ്ങളില്* തകര്*പ്പന്* പ്രകടനം കാഴ്ചവെയ്ക്കുന്ന പൃഥ്വി ചിത്രങ്ങള്* പരാജയപ്പെടുന്നത് 2010ലെ ചൂടേറിയ ചര്*ച്ചകളിലൊന്നായിരുന്നു. വമ്പന്* ഇനീഷ്യല്* കളക്ഷന്* ലഭിയ്ക്കുന്ന പൃഥ്വി ചിത്രങ്ങള്* ലോങ് റണ്ണില്* പരാജയപ്പെടുന്നു. സോളോ ഹീറോ എന്ന നിലയില്* ഹിറ്റ് ലഭിയ്ക്കാത്തത് നടനെ സമ്മര്*ദ്ദത്തിലാഴ്ത്തുന്നുണ്ട്. മികച്ച തിരക്കഥകളില്ലാത്ത സിനിമകള്* തന്നെയാണ് പൃഥ്വിയ്ക്ക് തിരിച്ചടിയാവുന്നത്. ഫാന്*സിന്റെ ആര്*ത്തിരമ്പലുകള്*പ്പുറം ചിത്രം ലോങ് റണ്ണില്* മുന്നേറമെങ്കില്* സാധാരണ പ്രേക്ഷകരുടെ പിന്തുണ വേണം. പൃഥ്വിയ്ക്ക് ലഭിയ്ക്കാത്തും ഇപ്പോള്* അതു തന്നെയാണ്.

    മണിരത്*നത്തിന്റെ രാവണന് വേണ്ടി പൃഥ്വി കൂടുതല്* സമയവും സ്*ട്രെയിനും എടുത്തവര്*ഷം കൂടിയാണ് 2010. നിരൂപകപ്രശംസ നേടിയെങ്കിലും രാവണന് നേരിട്ട പരാജയവും പൃഥ്വിയ്*ക്കേറ്റ തിരിച്ചടിയായി.
    അടുത്ത പേജില്*
    മോഹന്*ലാലിന് എന്തു പറ്റി?






    Online Business Consulting | Internet Business Consulting
Working...
X