യുപിഎ നയങ്ങള്* കേരളവികസനത്തെ ബാധിച്ചു: കാരാട്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുപിഎ നയങ്ങള്* കേരളവികസനത്തെ ബാധിച്ചു: കാരാട്ട്

    തിരുവനന്തപുരം: കേന്ദ്രസര്*ക്കാരിന്റെ നവ ലിബറല്* നയങ്ങളുടെ ഇരയാണ് കേരളമെന്ന് സിപിഎം ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ട്. ആസിയാന്* കരാര്* കേരളത്ത ദോഷകരമായി ബാധിച്ചുവെന്നും തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര കേരള പഠന കോണ്*ഗ്രസ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം കാരാട്ട് പറഞ്ഞു.

    ആസിയാന്* കരാറിന്റെ ദൂഷ്യവശങ്ങളുടെ ഏറ്റവും വലിയ ഇരയാണ് കേരളം. കരാര്* പൊതുവിതരണ സമ്പ്രദായത്തെ പ്രതികൂലമായി ബാധിച്ചു. എന്നിട്ടും സംസ്ഥാന സര്*ക്കാരിന്റെ നയങ്ങളാണ് കേരളത്തെ രക്ഷിച്ചത്-കാരാട്ട് അഭിപ്രായപ്പെട്ടു.

    കഴിഞ്ഞ നാലു വര്*ഷം കൊണ്ട് 37 പൊതുമേഖല സ്ഥാപനങ്ങളില്* 32 എണ്ണത്തിനെയും ലാഭത്തിലാക്കാന്* ഇടതു സര്*ക്കാരിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

    പൊതുവിതരണ സമ്പ്രദായം ദുര്*ബലപ്പെട്ടത് സാധാരണ ജനങ്ങളെ ബാധിച്ചു. ഉല്*പാദനത്തിലൂന്നിയ വികസനത്തിലൂടെ കേരളം മുന്നോട്ടു പോകണം. വനിതകള്*ക്ക് പ്രാധാന്യം നല്*കണം- കാരാട്ട് ആവശ്യപ്പെട്ടു.






    Online Business Consulting | Internet Business Consulting
Working...
X