ബിടി വിളകള്*: സമയമായില്ലെന്ന് ചന്ദ്രപ്പന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബിടി വിളകള്*: സമയമായില്ലെന്ന് ചന്ദ്രപ്പന്*

    പത്തനംതിട്ട: ജനിതകമാറ്റം വരുത്തിയ വിളകളുടെ കാര്യത്തില്* സിപിഎമ്മിന് സിപിഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പന്റെ മറുപടി. ഇത്തരം വിളകള്* ഉപയോഗിക്കാന്* സമയമായിട്ടില്ല. ഇക്കാര്യത്തില്* ദേശീയ തലത്തില്* കൂടുതല്* പഠനം അനിവാര്യമാണെന്നാണ് സിപിഐ നിലപാട്. എന്നാല്* ഓരോ കാര്യത്തിലും ഓരോരുത്തര്*ക്കും അവരവരുടെ അഭിപ്രായം പറയാന്* സ്വാതന്ത്ര്യമുണ്ട്- അദ്ദേഹം പറഞ്ഞു.

    ജനിതകമാറ്റം വരുത്തിയ വിളകള്* രാജ്യത്ത് പ്രവര്*ത്തികമാക്കണമെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്*പിള്ളയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രപ്പന്*.

    അതേസമയം, ജനിതക മാറ്റം വരുത്തിയ വിളകള്* ഉപയോഗിക്കുന്നതു സംബന്ധിച്ച് ദേശീയതലത്തില്* ചര്*ച്ച വേണമെന്നാണ് എസ്ആര്*പി ഉദ്ദേശിച്ചതെന്ന് കൃഷിമന്ത്രി മുല്ലക്കര രത്*നാകരന്* പറഞ്ഞു.

    ഇതിനിടെ ജനിതക മാറ്റം വരുത്തിയ വിളകള്* ഉപയോഗിക്കുന്നത് കുത്തകകളാണെന്ന് സോഷ്യലിസ്റ്റ് ജനതാ പാര്*ട്ടി നേതാവ് എം.പി വീരേന്ദ്രകുമാര്* കോഴിക്കോട് പറഞ്ഞു.

    ഇവരെ സാഹയിക്കാനാണ് രാമചന്ദ്രന്* പിള്ളി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും വീരേന്ദ്രകുമാര്* പറഞ്ഞു.





    Online Business Consulting | Internet Business Consulting
Working...
X