ലോട്ടറി: വിഎസിന്റെ നിലപാട് പിബി ചര്*ച്ച ചെയ്യും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോട്ടറി: വിഎസിന്റെ നിലപാട് പിബി ചര്*ച്ച ചെയ്യും

    തിരുവനന്തപുരം: അന്തര്* സംസംസ്ഥാന ലോട്ടറി വിഷയത്തില്* സിബിഐ അന്വേഷണം വേണം എന്ന് മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്* കേന്ദ്രസര്*ക്കാരിനോട് കത്തില്* ആവശ്യപ്പെട്ടതിനെ സിപിഎം സെക്രട്ടേറിയറ്റില്* വിമര്*ശനം. ഈ വിഷയം സിപിഎം പോളിറ്റ് ബ്യൂറൊ ചര്*ച്ച ചെയ്യുമെന്ന് പാര്*ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. സെക്രട്ടേറിയറ്റ് യോഗത്തിന്റെ ഒടുവില്* നടന്ന മറുപടി പ്രസംഗത്തിലാണ് കാരാട്ട് ഇത് വ്യക്തമാക്കിയത്.

    ലോട്ടറി തട്ടിപ്പില്* കോണ്*ഗ്രസിന് പങ്കുണ്ടെന്ന സിപിഎം നിലപാടിന്റെ മുന ഒടിയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നായിരുന്നു പ്രധാന വിമര്*ശനം. ഇത് പാര്*ട്ടിയെ ജനങ്ങള്*ക്കിടയില്* താറടിയ്ക്കുന്നതിന് തുല്യമാമെന്നായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ സെക്രട്ടേറിയറ്റിലെ നിലപാട്. എന്നാല്* അന്യസംസ്ഥാന ലോട്ടറി തട്ടിപ്പില്* തന്റെ നിലപാടുകളില്* ഒരു മാറ്റവും വരുത്താന്* തയ്യാറല്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വ്യക്തമാക്കി.

    പ്രശ്നം സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് കേന്ദ്രനേതൃത്വത്തിന് നല്*കിയ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണത്രെ ഈ വിഷയം പി.ബി ചര്*ച്ചചെയ്യുമെന്ന് കാരാട്ട് വ്യക്തമാക്കിയത്.

    പിടികിട്ടാപ്പുള്ളിയായ കൊള്ളക്കാരനെതിരെ അന്വേഷണം ആവശ്യപ്പെടുന്നത് എങ്ങനെ പാര്*ട്ടി വിരുദ്ധവും ലെനിനിസ്റ്റ് തത്വങ്ങളുടെ ലംഘനവുമാകുമെന്നും ആയിരുന്നു അച്ചുതാനന്ദന്റെ ചോദ്യം.





    Online Business Consulting | Internet Business Consulting
Working...
X