കാവലിന് 22000 പൊലീസുകാര്*; 17കാരിയെ കൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാവലിന് 22000 പൊലീസുകാര്*; 17കാരിയെ കൊന്നു

    ദില്ലി: പുതുവര്*ഷാഘോഷങ്ങള്*ക്കിടെ പതിനേഴുകാരി പെണ്*കുട്ടിയെ കൊലപ്പെടുത്തിയ സംഭവം ദില്ലി നഗരത്തെ ഞെട്ടിച്ചു. തെക്കു കിഴക്കന്* ദില്ലിയിലാണ് കൊലപ്പെട്ട നിലയില്* പെണ്*കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുതുവര്*ഷരാവിലെ സുരക്ഷയ്ക്കായി 22,000 പൊലീസുകാരെയാണ് ദില്ലി നഗരത്തില്* മാത്രം വിന്യസിച്ചിരുന്നത്. ഇവരുടെ മൂക്കിന് താഴെയാണ് ക്രൂരത നടന്നത്. ലേഡി ഹാര്*ഡിംഗെ ആശുപത്രിയിലെ ജീവനക്കാരുടെ ക്വാര്*ട്ടേഴ്*സില്* സഹോദരനൊപ്പം താമസിക്കുന്ന ജെന്നിഫര്* (17) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നാലു മണിക്കാണ് സെക്ടര്* 13നും സെക്ടര്* 14നും ഇടയ്ക്കുള്ള ദ്വാരകയിലെ ഡി.ഡി.എ. സ്ഥലത്തുനിന്നും കൊല്ലപ്പെട്ട നിലയില്* പെണ്*കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ശനിയാഴ്ച രാവിലെ വീട്ടില്* നിന്ന് പോയതായിരുന്നു പെണ്*കുട്ടി.

    തല കരിങ്കല്ല് കൊണ്ട് തകര്*ത്ത്, അര്*ദ്ധ നഗ്*നയായ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു സമീപത്തുനിന്നും രക്തം പുരണ്ട കല്ലും പോലീസിനു ലഭിച്ചു. പെണ്*കുട്ടി മാനഭംഗത്തിനിരയായിട്ടുണ്ടോ എന്നു പറയാറായിട്ടില്ലെന്നാണ് പോലീസിന്റെ അഭിപ്രായം. ലൈംഗിക ബന്ധം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇത് ബലാത്കരമാണോയെന്ന് അറിയണമെങ്കില്* പോസ്റ്റമോര്*ട്ടം റിപ്പോര്*ട്ട് ലഭിയ്ക്കണമെന്നും അവര്* പറയുന്നു.

    അതേ സമയം രണ്ടു പേരെങ്കിലും പെണ്*കുട്ടിയെ ബലാല്*സംഗത്തിനിരയാക്കിയെന്നാണ് മൃതദേഹത്തിന്റെ പ്രാഥമിക പരിശോധനകളില്* നിന്ന് വ്യക്തമാവുന്നതെന്ന് ദീന്* ദയാല്* ഉപാധ്യായ ആശുപത്രി അധികൃതര്* സൂചിപ്പിച്ചു.പെണ്*കുട്ടിയെ മാനഭംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാനാണ് മുഖം കല്ലുകൊണ്ട് തകര്*ത്തത് എന്നാണ് അധികൃതരുടെ നിഗമനം.





    Online Business Consulting | Internet Business Consulting
Working...
X