പാക് ഹിന്ദുക്കള്* ഇന്ത്യയിലേയ്ക്ക് കുടിയേറുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാക് ഹിന്ദുക്കള്* ഇന്ത്യയിലേയ്ക്ക് കുടിയേറുന്നു

    ഇസ്*ലാമാബാദ്: പാകിസ്താനില്* നിന്നും 100ലേറെ ഹിന്ദുകുടുംബങ്ങള്* ഇന്ത്യയിലേക്ക് കുടിയേറാനൊരുങ്ങുന്നതായി റിപ്പോര്*ട്ട്. ബലൂചിസ്ഥാന്* പ്രവിശ്യയിലുള്ള ഹിന്ദുക്കളാണ് കുടിയേറ്റത്തിന് ഒരുങ്ങുന്നത്. ന്യൂനപക്ഷ ഹിന്ദുസമുദായാംഗങ്ങളെ മോചനദ്രവ്യത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകുന്നതും കൊലപാതകങ്ങളും വര്*ധിച്ചതിനെത്തുടര്*ന്നാണ് ഇവര്* കൂട്ടത്തോടെ ഇന്ത്യയില്* രാഷ്ട്രീയാഭയം തേടുന്നത്.

    2010ല്* പ്രവിശ്യയില്* തട്ടിക്കൊണ്ടുപോകപ്പെട്ട 291 പേരില്* ഭൂരിഭാഗവും ഹിന്ദുസമുദായാംഗങ്ങളായിരുന്നെന്ന് 'ദ എക്*സ്പ്രസ് െ്രെടബ്യൂണ്*' പത്രം റിപ്പോര്*ട്ട് ചെയ്യുന്നു.

    അഞ്ച് ഹിന്ദുകുടുംബങ്ങള്* നേരത്തേ ഇന്ത്യയില്* അഭയം നേടിയിരുന്നു. പ്രവിശ്യാതലസ്ഥാനമായ ക്വെറ്റയില്* തട്ടിക്കൊണ്ടുപോയ എട്ടു പേരില്* നാലു പേരും ഹിന്ദുക്കളാണ്. ഇവിടെനിന്ന് ഇന്ത്യയിലേക്കോ പാകിസ്താന്റെ മറ്റു ഭാഗങ്ങളിലേക്കോ മാറാനാണ് ഭൂരിഭാഗംപേരും അഗ്രഹിക്കുന്നതെന്ന് ഇവിടെനിന്നുള്ള ഒരു 33കാരന്* പത്രത്തോട്പറഞ്ഞു.

    നസീറാബാദ് ജില്ലയില്*നിന്ന് 14 ഹിന്ദുക്കളെ 2010ല്* തട്ടിക്കൊണ്ടുപോയിരുന്നു. അടുത്തിടെയുണ്ടായ സംഭവങ്ങള്* തങ്ങളെ ഞെട്ടിച്ചതായാണ് പ്രവിശ്യാ ന്യൂനപക്ഷകാര്യ മന്ത്രി ബസന്ത് ലാല്* ഗുല്*ഷന്* അഭിപ്രായപ്പെട്ടത്.

    മൂന്നു വര്*ഷത്തിനിടെ 41 ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയി, നാലു പേരെ വധിച്ചു. കൂടുതല്* പേരും മോചനദ്രവ്യം നല്കി ബന്ധുക്കളെ മോചിപ്പിക്കുകയാണ് പതിവ്.

    തുകയാരും പരസ്യപ്പെടുത്താറുമില്ല. ഹിന്ദുക്കളുടെ ആത്മീയനേതാവായ ലുഖ്മി ചന്ദ് ഗുരുജിയെ തട്ടിക്കൊണ്ടുപോയത് ഞെട്ടലുണ്ടാക്കിയിരുന്നു. ഇദ്ദേഹമടക്കം പലരെക്കുറിച്ചും ഒരു വിവരവുമില്ല.






    Online Business Consulting | Internet Business Consulting
Working...
X