എംഎല്*എയുടെ കൊല: പീഡനത്തിന്റെ പ്രതികാരം?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എംഎല്*എയുടെ കൊല: പീഡനത്തിന്റെ പ്രതികാരം?

    പുര്*നിയ: ബീഹാറില്* എംഎല്*എയെ പട്ടാപകല്* സ്വന്തം വസതിയില്* വച്ച് കുത്തി കൊന്നതിന് പിന്നില്* പീഡനത്തിനിരയായ സ്ത്രീയുടെ പ്രതികാരമാണെന്ന് റിപ്പോര്*ട്ടുകള്*. ബിഹാറിലെ പുര്*നിയയിലെ ബിജെപി എംഎല്*എയായ രാജ്കിഷോര്* കേസരിയെയാണ് രൂപം പഥക് എന്ന സ്*കൂള്* അധ്യാപിക കുത്തിക്കൊന്നത്. ചൊവ്വാഴ്ച രാവിലെ കിഷോറിന്റെ വീട്ടിലെത്തിയ രൂപം ഷാളിനുള്ളില്* ഒളിച്ചുവെച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു. കഴുത്തിനും വയറിലും നെഞ്ചിലും കുത്തേറ്റ രാജ്കിഷോര്* ഉടന്* തന്നെ മരിച്ചു.

    പുര്*നിയയിലെ സ്വകാര്യ സ്*കൂളില്* അധ്യാപികയായ രൂപം പഥക്കിനെ മൂന്ന് വര്*ഷം മുമ്പ് രാജ്കിഷോര്* കേസരി മാനഭംഗപ്പെടുത്തിയെന്ന് ആരോപണമുണ്ടായിരുന്നു. രാജ് കിഷോറിനെതിരെ പൂനം പൊലീസില്* പരാതിയും നല്*കിയിരുന്നു.

    രൂപം പഥക്കിനെ എംഎല്*എയുടെ വസതിയിലുണ്ടായിരുന്ന പാര്*ട്ടി പ്രവര്*ത്തകര്* മര്*ദ്ദിച്ചതായി റിപ്പോര്*ട്ടുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ പുര്*നിയ ഗവണ്*മെന്റ് ആശുപത്രിയില്* പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്* മുഖ്യമന്ത്രി നിതീഷ് കുമാര്* ഉത്തരവിട്ടു.

    അതേ സമയം എംഎല്*എയെ ബ്ലാക്ക് മെയില്* ചെയ്യാനായിരുന്നു രൂപം പഥക്ക് ശ്രമിച്ചിരുന്നതെന്ന് ബീഹാര്* ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്* മോഡി ആരോപിച്ചു.

    രാജ്കിഷോര്* കേസരി പാര്*ട്ടിയ്ക്ക് വേണ്ടപ്പെട്ടയാളായിരുന്നു. അദ്ദേഹത്തെ ബ്ലാക്ക്*മെയില്* ചെയ്യാനായിരുന്നു സ്ത്രീയുടെ ശ്രമം. സംഭവത്തിന് പിന്നിലുള്ള ഉദ്ദേശ്യവും ആരൊക്കെ പിന്നിലുണ്ടെന്ന കാര്യവും അന്വേഷിയ്ക്കണം. പീഡനക്കേസില്* രൂപം പൊലീസില്* പരാതി നല്*കിയിരുന്നില്ലെന്നും പത്രത്തില്* വന്ന വാര്*ത്തയുടെ അടിസ്ഥാനത്തില്* പൊലീസാണ് കേസെടുത്തതെന്നും സുശീല്* മോഡി പറഞ്ഞു.





    Online Business Consulting | Internet Business Consulting
Working...
X