ശ്രീലങ്ക കുഞ്ഞുപാവാട നിരോധിക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശ്രീലങ്ക കുഞ്ഞുപാവാട നിരോധിക്കുന്നു

    കൊളമ്പോ: പ്രശ്*നങ്ങളെല്ലാം അല്*പമൊന്ന് ഒതുങ്ങിയ ശ്രീലങ്ക ഏറെ പ്രതീക്ഷകളോടെയാണ് പുതുവര്*ഷത്തെ വരവേല്*ക്കുന്നത്. 2011ല്* രാജ്യത്തെ കൂടുതല്* പുരോഗതിയിലേയ്ക്ക് നയിക്കുകയാണ് ഭരണധികാരികളുടെ ല്ക്ഷ്യം. മാത്രമല്ല രാജ്യത്ത് പൊതുവേയുള്ള സദാചാരമൂല്യങ്ങളുടെ കാര്യത്തിലും കൂടുതല്* ശ്രദ്ധവെയ്ക്കാന്* തീരുമാനിച്ചിരിക്കുകയാണ് അധികൃതര്*. ഇതിന്റെ ഭാഗമായി ആദ്യം സ്ത്രീകളുടെ മിനി സ്*കെര്*ട്ട് നിരോധിക്കാനാണ് പദ്ധതി.

    ശ്രീലങ്കയുടെ സാംസ്*കാരിക മന്ത്രാലയത്തിന്റെ സെക്രട്ടറി നിര്*മ്മല്* രൂപാസിഗെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള വിവിധ സാംസ്*കാരിക മത സംഘടനകളും വ്യക്തികളുമെല്ലാം പൊതുസ്ഥലത്ത് കുഞ്ഞുപാവാട അണിഞ്ഞ് സ്ത്രീകള്* എത്തുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടത്രേ.

    ഇത് കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിലെ ഡ്രസ് കോഡിനെക്കുറിച്ച് ഗവണ്*മെന്റ് ഗൗരവമായി ചിന്തിക്കുന്നതായും അതിന്റെ ഭാഗമായി മിനിസ്*കര്*ട്ടിന് നിരോധനം ഏര്*പ്പെടുത്താന്* ആലോചിക്കുന്നതായമാണ് നിര്*മ്മല്* അറിയിച്ചിരിക്കുന്നത്.

    പൊതുജനത്തിന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്* പൊതുനിരത്തുകളില്* വയ്ക്കുന്ന അശ്ലീലതയും മറ്റുംനിറഞ്ഞ പരസ്യബോര്*ഡുകള്* എടുത്തുമാറ്റണമെന്ന് അടുത്തിടെ ശ്രീലങ്കയിലെ രാജപക്*സെ സര്*ക്കാര്* ഉത്തരവിറക്കിയിരുന്നു.

    ഇതുകൂടാതെ ചാരായത്തിന്റെയും പുകയിലയുടെയും ഉപയോഗം കുറയ്ക്കുന്നതായി രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ക്യാമ്പുകളും പ്രചരണം നടത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇരുനൂറോളം അശ്ലീല സൈറ്റുകള്*ക്ക് ശ്രീലങ്കയില്* നിരോധനമേര്*പ്പെടുത്തിയിരിക്കുകയുമാണ്.





    Online Business Consulting | Internet Business Consulting
Working...
X