കാസര്*കോട് കാദര്*ഭായി ഹിറ്റെന്ന് തുളസീദാസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാസര്*കോട് കാദര്*ഭായി ഹിറ്റെന്ന് തുളസീദാസ്

    കഴിഞ്ഞ മാസം റിലീസ് ചെയ്ത എഗെയ്ന്* കാസര്*കോട് കാദര്*ഭായി ഹിറ്റാണെന്ന് സംവിധായകന്* തുളസീദാസ്. ഒരു ഓണ്*ലൈന്* മാഗസിന് നല്*കിയ അഭിമുഖത്തിലാണ് തുളസീദാസ് ഇങ്ങനെയൊരു അവകാശവാദം നടത്തിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുമ്പോള്* ഞാന്* ചെന്നൈയിലായിരുന്നു. പക്ഷേ പടം നന്നായിട്ടുണ്ടെന്ന് അറിയിച്ചു കൊണ്ട് ഒട്ടേറെ ഫോണ്*കോളുകളാണ് എനിയ്ക്ക് ലഭിച്ചത്. സൂപ്പര്*സ്റ്റാര്* ചിത്രങ്ങള്*ക്ക് ലഭിയ്ക്കുന്ന സ്വീകരണമായിരുന്നു എഗെയ്ന്* കാസര്*കോട് കാദര്*ഭായിയ്ക്ക് ലഭിച്ചത്. ആദ്യ ആഴ്ചയില്* 75 ലക്ഷത്തോളം രൂപയെങ്കിലും സിനിമയ്ക്ക് കളക്ഷന്* ലഭിച്ചിട്ടുണ്ടാവും. രണ്ടാഴ്ച കൊണ്ട് നിര്*മാതാവിന് മുടക്കുമുതല്* തിരിച്ചുകിട്ടുമെന്നാണ് കരുതുന്നത്.

    ഇങ്ങനെയുള്ള ചെറുസിനിമകളെ വിജയിപ്പിയ്ക്കുന്ന പ്രേക്ഷകരോട് ഞാന്* നന്ദി പറയുകയാണെന്നും സംവിധായകന്* പറയുന്നു.

    അതേ സമയം തുളസീദാസിന്റെ അഭിപ്രായത്തോട് ഇതുവരെ നിര്*മാതാവ് പ്രതികരിച്ചിട്ടില്ല. റിലീസ് കേന്ദ്രങ്ങളില്* നിന്ന് പെട്ടെന്ന് ഓടിപ്പോയ സിനിമ സാമ്പത്തികമായി ലാഭമാണോയെന്ന കാര്യത്തിലും സംശയം നിലനില്*ക്കുന്നുണ്ട്.

    സീനിയര്* മാഡ്രേക്കിനും എഗെയ്ന്* കാസര്*കോട് കാദര്*ഭായിക്കും ശേഷം മറ്റൊരു തുടരന്* തന്നെയാണ് തുളസീദാസ് പ്ലാന്* ചെയ്യുന്നത്. മുകേഷും സിദ്ദിഖും ജഗതിയും തകര്*ത്തഭിനയിച്ച മലപ്പുറം ജോജി മഹാനായ ജോജിയുടെ രണ്ടാം ഭാഗമാണ് തുളസിയുടെ മനസ്സിലുള്ളത്.





    Online Business Consulting | Internet Business Consulting
Working...
X