അഭയ: കൂടുതല്* അന്വേഷണമില്ല; വിചാരണ മാത്രം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അഭയ: കൂടുതല്* അന്വേഷണമില്ല; വിചാരണ മാത്രം

    കൊച്ചി: പ്രമാദമായ സിസ്റ്റര്* അഭയ കേസില്* കൂടുതല്* അന്വേഷണമുണ്ടാവില്ലെന്ന് ഉറപ്പായി. നാര്*ക്കോ അടക്കം ശാസ്ത്രീയ പരിശോധനകള്* ഭരണഘടനാ വിരുദ്ധമായി സുപ്രീം കോടതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൂടുതല്* പേരെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനം സിബിഐ ഉപേക്ഷിച്ചത്. അതേ സമയം മൂന്ന് പ്രതികള്*ക്കെതിരായ വിചാരണ നടപടികള്* ജനുവരി 13ന് ആരംഭിയ്ക്കുമെന്നാണ് സൂചന. അഭയ താമസിച്ചിരുന്ന കോട്ടയം പയസ് ടെന്*ത് കോണ്*വെന്റിലെ മൂന്ന് ജീവനക്കാരികളെയും മുന്* കോട്ടയം െ്രെകംബ്രാഞ്ച് എസ്.പി കെടി മൈക്കിളിനെയും നാര്*ക്കോ പരിശോധനക്ക് വിധേയമാക്കാനായിരുന്നു തീരുമാനം.

    എന്നാല്*, ഇതിനെതിരെ ഇവര്* സമര്*പ്പിച്ച ഹരജിയടക്കം ഒരു കുട്ടം ഹരജികള്* തീര്*പ്പാക്കിയാണ് നാര്*ക്കോ, പോളിഗ്രാഫ്, ബ്രെയിന്* മാപ്പിങ് പരിശോധനകള്* ഭരണഘടനാ വിരുദ്ധമാണെന്ന് മുന്* ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ നേതൃത്വത്തിലെ ബെഞ്ച് പ്രഖ്യാപിച്ചത്.

    വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്*ക്കാറോ സിബിഐയോ കോടതിയെ സമീപിച്ചിരുന്നില്ല.





    Online Business Consulting | Internet Business Consulting
Working...
X