കാന്*സര്* ബാധയുടെ ചിലസൂചനകള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാന്*സര്* ബാധയുടെ ചിലസൂചനകള്*

    കാന്*സര്* ചികിത്സാരംഗത്ത് എന്നും ഒട്ടേറെ പഠനങ്ങളും പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അടുത്തിടെ വേദനാജനകമായ ബയോപ്*സി പരിശോധന ഒഴിവാക്കി രക്തപരിശോധനയില്* നിന്നും കാന്*സര്* ബാധകണ്ടെത്താമെന്ന് ഗവേഷകര്* കണ്ടുപിടിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ രോഗം നേരത്തേ തിരിച്ചറിയാന്* സഹായിക്കുന്ന ചില സൂചനകളെക്കുറിച്ചും ഗവേഷകര്* നടത്തിയ പഠനം വിജയിച്ചിരിക്കുന്നു. ശരീരത്തില്* കാന്*സര്* സാധ്യതയുണ്ടെന്ന വ്യക്തമായ സൂചനയായി കണക്കാക്കാവുന്ന ചിലകാര്യങ്ങളാണ് കീലി യൂണിവേഴ്*സിറ്റിയിലെ ഗവേഷകര്* കണ്ടെത്തിയിരിക്കുന്നത്.

    രക്തം മൂത്രം എന്നിവയില്* വരുന്ന മാറ്റങ്ങളെല്ലാം ശ്രദ്ധനല്*കേണ്ടതാണെന്ന് ഗവേഷകര്* പറയുന്നു. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണത്തിലുണ്ടാവുന്ന കുറവും രോഗത്തിനുള്ള ഒരു സൂചനയായിരിക്കും.

    റെക്ടല്* ബ്ലീഡിങ്, രക്തം ചുമച്ച് തുപ്പുക, മാറിടത്തില്* തടിപ്പുണ്ടാവുക, വിഴുങ്ങാന്* ബുദ്ധിമുട്ട് തോന്നുക, ആര്*ത്തവവിരാമത്തിന് ശേഷവും രക്തസ്രാവുമുണ്ടാവുത ഇവയെല്ലാം നിരീക്ഷിക്കേണ്ടതാണെന്ന് ഗവേഷകര്* പറയുന്നു.

    മാറിടത്തിലെ വ്യത്യാസങ്ങളും, അസമയത്തുള്ള രക്തസ്രാവവുമെല്ലാം സ്ത്രീകളുടെ കാര്യത്തില്* വളരേ ശ്രദ്ധിക്കേണ്ടതാണ്. സ്തനാര്*ബുദം, ഗര്*ഭാശായഗള കാന്*സര്* എന്നിവയുടെയെല്ലാം പ്രധാന സൂചനകളാണിത്.

    യുകെയിലെ കാന്*സര്* റിസര്*ച്ച് സെന്റര്* പറയുന്നത്. ആരോഗ്യപരമായി എന്ത് അസാധാരണത്വം തോന്നിയാലും വ്യക്തികള്* പരിശോധനയ്ക്ക് വിധേയരാകണമെന്നാണ്.

    അമ്പത്തിയഞ്ച് വയസ്സിന് താഴെ പ്രായമുള്ളവരില്* പലപ്പോഴും ആദ്യം സൂചനകള്* കണ്ടേക്കില്ല, ചിലപ്പോള്* കാണുന്നത് ഒന്നോ രണ്ടോ സൂചനകള്* മാത്രമായിരിക്കും.

    അമ്പത്തിയഞ്ചിന് മുകളിലുള്ളവരില്* ഉമിനീര്* വിഴുങ്ങുമ്പോള്* പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കാണുകയാണെങ്കില്* തൊണ്ടയില്* അര്*ബുദമുണ്ടോയെന്നകാര്യം ശ്രദ്ധിക്കണം.

    അറുപത് വയസ്സിന് മുകളില്* പ്രായമുള്ള സ്ത്രീകളിലും പുരുഷന്മാരിലും മൂത്രത്തില്* രക്തം കലര്*ന്നിരിക്കുന്നത് കണ്ടാലും ശ്രദ്ധ നല്*കണം എന്നാണ് ഗവേഷകര്* പറയുന്നത്.





    Online Business Consulting | Internet Business Consulting
Working...
X