കെജിബി പ്രശ്*നം: സിപിഎമ്മിനെതിരെ കൃഷ്ണയ്യര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കെജിബി പ്രശ്*നം: സിപിഎമ്മിനെതിരെ കൃഷ്ണയ്യര്*

    കൊച്ചി: ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെതിരായ അഴിമതിയാരോപണം വിവാദമായിട്ടും സിപിഎം മൗനം പാലിക്കുന്നതു കുറ്റകരമാണെന്ന് ജസ്റ്റിസ് വി.ആര്*.കൃഷ്ണയ്യര്*. സംസാരിക്കേണ്ട സമയത്തു സംസാരിക്കാതെ മൗനം പാലിക്കുന്നതു ഗൗരവമായ കുറ്റമാണ്. ഈ വിഷയം ഇത്രയും വിവാദമായിട്ടും സിപിഎം പ്രതികരിക്കാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു.

    എന്നാല്*, ഞാന്* സിപിഎം അംഗമല്ലാത്തതിനാല്* കൂടുതലൊന്നും പറയുന്നില്ല. ജസ്റ്റിസ് ബാലകൃഷ്ണനു വേണ്ടി ഇവിടെ നിലകൊള്ളുന്നത് ഹൈക്കോടതിയിലെ മുതിര്*ന്ന അഭിഭാഷകന്* കെ.രാംകുമാര്* മാത്രമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

    അഡ്വക്കേറ്റ് രാംകുമാറിനെക്കുറിച്ചു താന്* കൂടുതല്* പറഞ്ഞാല്* അതു മറ്റൊരു വലിയ അഴിമതിയായിരിക്കുമെന്നും ബാലകൃഷ്ണനെ പ്രീതിപ്പെടുത്താനാണ് രാംകുമാര്* തനിക്കെതിരെ തിരിഞ്ഞതെന്നും കൃഷ്ണയ്യര്* പറഞ്ഞു.

    ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും മരുമകന്* ശ്രീനിജനുമെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് സിപിഎം മൗനം പാലിക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവര്*ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.







    Online Business Consulting | Internet Business Consulting
Working...
X