ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍* മുഖ്യമന്ത്രി വൈഎസ്ആര്‍* റെഡ്ഡിയുടെ മകന്* ജഗന്*മോഹന്‍* റെഡ്ഡി പുതിയ പാര്*ട്ടി രജിസ്റ്റര്‍* ചെയ്യുന്നതിന് അപേക്ഷ നല്*കി. വൈഎസ്ആര്‍* പാര്*ട്ടി എന്നാണ് പുതിയ പാര്*ട്ടിക്ക് പേര് നല്*കിയിരിക്കുന്നത്. ജഗന്റെ അമ്മാവന്* വൈ വി സുബ്ബ റെഡ്ഡിയാണ് പുതിയ പാര്*ട്ടിക്ക് വേണ്ടിയുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്*പ്പിച്ചത്.
വൈഎസ്ആര്‍* കോണ്‍*ഗ്രസ്, വൈഎസ്ആര്‍* പാര്*ട്ടി എന്നീ രണ്ട് പേരുകളായിരുന്നു ജഗന്* പുതിയ പാര്*ട്ടിക്ക് വേണ്ടി കണ്ടുവച്ചിരുന്നത്. എന്നാല്‍*, പാര്*ട്ടിയുടെ പേരിനു പിന്നില്‍* കോണ്‍*ഗ്രസ് എന്ന് ചേര്*ക്കേണ്ടതില്ലെന്ന അനുയായികളുടെ അഭിപ്രായം കണക്കിലെടുത്ത് പേര് വൈഎസ്ആര്‍* പാര്*ട്ടി എന്നുമതിയെന്ന് നിശ്ചയിക്കുകയായിരുന്നു.
വൈഎസ്ആര്‍* ഹെലികോപ്ടര്‍* അപകടത്തില്‍* കൊല്ലപ്പെട്ട ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് തനിക്ക് പകരം റോസയ്യയെ നിയമിച്ചതും ശേഷം വേണ്ടത്ര പരിഗണന പാര്*ട്ടിയില്* നല്*കാത്തതും കാരണം ജഗന്*മോഹന്‍* കോണ്‍*ഗ്രസുമായി ഏറെനാള്‍* ഇടഞ്ഞുനില്*ക്കുകയായിരുന്നു.
ജഗന്റെ ഉടമസ്ഥതയിലുള്ള സാക്ഷി ടിവി സോണിയയും മന്*മോഹന്‍* സിംഗും അടക്കമുള്ള കോണ്‍*ഗ്രസ് നേതാക്കളെ കടുത്തഭാഷയില്‍* വിമര്*ശിച്ചതിന് കോണ്‍*ഗ്രസ് ഹൈക്കമാന്*ഡ് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ജഗനും മാതാവും 2010 നവംബറില്‍* പാര്*ട്ടിയില്* നിന്ന് രാജിവച്ചു. ജഗനും മാതാവും രാജിവച്ച ഒഴിവില്‍* കഡപ്പ, പുലിവെന്തുല എന്നീ മണ്ഡലങ്ങളില്‍* ഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജഗന്* പുതിയ പാര്*ട്ടിക്ക് അപേക്ഷ നല്*കിയത്. കഡപ്പയില്‍* നിന്ന് വീണ്ടും മത്സരിച്ച് വിജയിക്കുകയാണ് ജഗന്റെ ലക്ഷ്യം.
Online Business Consulting | Internet Business Consulting