സമയത്തിന്റെകളി; ആഷ്*ലിയുടെ ഇരട്ടകള്* വാര്*ത്തയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സമയത്തിന്റെകളി; ആഷ്*ലിയുടെ ഇരട്ടകള്* വാര്*ത്തയില്*

    ചിക്കാഗോ: പുതുവര്*ഷപ്പിറവിയിലും കലണ്ടറില്* അക്കങ്ങളുടെ അപൂര്*വ്വ സംഗമമുണ്ടാകുന്ന ദിവസങ്ങളിലുമെല്ലാം കുഞ്ഞുങ്ങള്*ക്ക് ജന്മം നല്*കാന്* ലോകമൊട്ടുക്കും ഒട്ടേറെ ദമ്പതിമാര്* എന്ത് സാഹസവും സഹിക്കാറുണ്ട്. ചിലര്* ഇത്തരം വിശേഷദിവസങ്ങളില്* പ്രസവം നടത്താനായി ശസ്ത്രക്രിയയെ വരെ കൂട്ടുപിടിക്കാറുണ്ട്. ഓരോ വര്*ഷപ്പിറവിയിലും പിന്നീട് വരുന്ന വിശേഷാവസരങ്ങളിലുമൊക്കെ ഇത്തരം ഒട്ടേറെ വാര്*ത്തകളാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും കേള്*ക്കാറുള്ളത്.

    ചിലര്*ക്കാകട്ടെ നിയോഗമെന്നപോലെ പ്രസവവും വിവാഹവുമെല്ലാം ഇത്തരം ദിനങ്ങളില്* വന്നുചേരാറുണ്ട്. അത്തരമൊരു അനുഭവത്തിന്റെ അതിശയത്തിലാണ് അമേരിക്കയിലെ ചിക്കാഗോയിലുള്ള ആഷ്*ലി ഫാന്*സ്ലര്* എന്ന യുവതി.

    ഇവര്*ക്ക് പുതുവര്*ഷത്തില്* പിറന്നത് ഇരട്ടക്കുട്ടികളാണ്. വിശദമായി പറഞ്ഞാല്* ഒരു കുഞ്ഞ് പിറന്നത് 2010ലും മറ്റേയാള്* പിറന്നത് 2011ലും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഇരട്ടകള്* പിറന്നത്.

    2010 ഡിസംബര്* 31ന് രാത്രി 11.59നാണ് ആഷ്*ലിയ്ക്ക് പെണ്*കുഞ്ഞ് പിറന്നത്. ഒരു മിനിട്ട് കഴിഞ്ഞ് കൃത്യം 12ന് ആണ്*കുഞ്ഞും.

    എന്തായാലും ഈ പ്രസവത്തിന്റെ പേരില്* ആഷ്*ലിലും ഭര്*ത്താവും മക്കളും ലോകപ്രശസ്തരായിക്കഴിഞ്ഞു. ആഷ്*ലിയും ഭര്*ത്താവ് ബ്രാന്*ഡന്* ലെവിസും ചേര്*ന്ന് കുട്ടികള്*ക്ക് പേരിടലും നടത്തിക്കഴിഞ്ഞു. പെണ്*കുഞ്ഞിന്റെ പേര് മഡിസന്* കാരിന്* ലെവിസ്. ആണ്*കുഞ്ഞിന്റെ പേര് അയിഡന്* എവററ്റ് ലെവിസ്.

    ജനുവരി ഒടുവിലാണ് ആഷ്*ലിയുടെ പ്രസവം കണക്കാക്കിയിരുന്നത്. എന്നാല്* ഇടക്കുണ്ടായ ചില ആരോഗ്യപ്രശ്*നങ്ങള്* കാരണം ഡിസംബര്* 31ന് ശസ്ത്രക്രിയ നടത്താന്* ഡോക്ടര്*മാര്* തീരുമാനിക്കുകയായിരുന്നു.







    Online Business Consulting | Internet Business Consulting
Working...
X