മുട്ടന്* വില: മലയാളിയുടെ മുട്ടയടി മുട്ടും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുട്ടന്* വില: മലയാളിയുടെ മുട്ടയടി മുട്ടും

    കോയമ്പത്തൂര്*: സവാളയ്ക്കും തക്കാളിയ്ക്കും പിന്നാലെ മുട്ട വിലയും കുത്തനെ ഉയരുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉത്പാദന മേഖലയായ നാമക്കല്ലില്* നിന്നുള്ള കോഴി മുട്ടയുടെ വിലയില്* വന്* വര്*ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മുട്ടയൊന്നിന് 2.91 രൂപയാക്കിയാണ് ഇപ്പോള്* വില നിശ്ചയിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്*ന്ന വിലയാണിത്. ഉത്തരേന്ത്യയിലെ കൊടു ശൈത്യത്തെ തുടര്*ന്ന് മുട്ട ഉത്പാദനം ഇടിഞ്ഞതും ഡിമാന്റ് ഏറിയതാണ് നാമക്കല്* മുട്ടയ്ക്ക് വിലയേറാന്* ഇടയാക്കിയത്.

    നാമക്കല്* ആസ്ഥാനമായി പ്രവര്*ത്തിയ്ക്കുന്ന നാഷണല്* എഗ് കോര്*ഡിനേഷന്* സമിതിയാണ് മുട്ടയൊന്നിന് 20 പൈസ ഒറ്റയടിയ്ക്ക് കൂട്ടാന്* തീരുമാനിച്ചത്. നാമക്കല്ലില്* ഇതുവരെയുണ്ടായ പരമാവധി മുട്ടവില 2.88 രൂപയാണ്.

    മുട്ട വിലയിലുണ്ടായ വര്*ദ്ധന ഏറ്റവുമധികം ബാധിയ്ക്കുന്നത് മലയാളിയെയായിരിക്കും. പ്രതിദിനം മൂന്ന് കോടിയോളം മുട്ടയാണ് ഇവിടെ ഉത്പാദിപ്പിയ്ക്കപ്പെടുന്നത്. ഇതില്* നാല്*പത് ശതമാനം കേരള വിപണയിലേക്കാണ് എത്തുന്നത്. 20 ശതമാനം ഉത്തരേന്ത്യയിലേക്കും 10 ശതമാനം കയറ്റുമതിയും ചെയ്യുന്നു. ബാക്കിയുള്ള 30 ശതമാനം മാത്രമാണ് തമിഴ്*നാട്ടില്* ഉപയോഗിക്കുന്നത്. തമിഴ്*നാട്ടിലെ സ്*കൂള്* വിദ്യാര്*ഥികള്*ക്കുള്ള പോഷകഭക്ഷണ പദ്ധതിയനുസരിച്ച് ദിവസേന 70 ലക്ഷം മുട്ടയോളം വിനിയോഗിക്കപ്പെടുന്നുണ്ട്.

    ഉത്തരേന്ത്യയിലെ അതിശൈത്യം ഫെബ്രുവരി വരെ നീണ്ടുനില്*ക്കുമെന്നതിനാല്* മുട്ടവില ഉടനെയൊന്നും കുറയില്ലെന്നാണ് റിപ്പോര്*ട്ടുകള്*.





    Online Business Consulting | Internet Business Consulting
Working...
X