ഓഹരി വിപണി മൂക്ക് കുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓഹരി വിപണി മൂക്ക് കുത്തി

    മുംബൈ: ജനുവരി ഏഴ് വെള്ളിയാഴ്ച ഓഹരി വിപണിയില്* വന്* തകര്*ച്ചയായിരുന്നു. രാവിലെ ചാഞ്ചാടി നിന്ന ഓഹരി വിപണിയില്* ഉച്ചയ്ക്ക് ശേഷം ഇറക്കം ശക്തമായി. വിപണി ക്ലോസ് ചെയ്യുന്നതിന് ഒരു മണിയ്ക്കൂര്* മുമ്പായിരുന്നു വന്* ഇടിവുണ്ടായത്. സെന്*സെക്സ് 500 പോയന്റിലേറെയാണ് ഇടിഞ്ഞത്. സെന്*സെക്സ് 19691.81 (-492.93)
    നിഫ്ടി 5904.60 (-143.65)


    ലോഹ, വാഹന കമ്പനികളുടെ ഓഹരികളായിരുന്നു തകര്*ച്ചയില്* മുമ്പില്*. ടാറ്റ മോട്ടോഴ്സ്* അഞ്ച് ശതമാനത്തിലേറെ താണു. അശോക് ലൈലാണ്ട്* നാലര ശതമാനത്തിലേറെ താണു.

    ബിഎസ്ഇയിലെ എല്ലാ സെക്ടറല്* ഇന്*ഡക്സുകളും താഴോട്ടായിരുന്നു. 1933 ഓഹരികള്* താഴോട്ടായിരുന്നു. 825 ഓഹരികള്* മാത്രമേ ചെറിയ രീതിയിലെങ്കിലും ഉയര്*ന്നുള്ളു. സെന്*സെക്സ് 20000 ന് താഴെ വന്നത് വിപണിയില്* ആശങ്ക പരത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്* എങ്ങനെ ഓഹരി വിപണി പ്രതികരിയ്ക്കുമെന്നതും പ്രവചനാതീതമായിരിയ്ക്കുകയാണ്.

    ബാങ്ക് പലിശനിരക്ക് കൂട്ടുമെന്ന് ഭയമാണ് പ്രധാനമായും വിപണിയെ ഉലച്ചത്. പലിശ നിരക്ക് കൂട്ടുന്നത് ചെലവ് കൂട്ടുന്ന കമ്പനികളുടെ ഓഹരികളാണ് ആദ്യം താഴോട്ടടിച്ചത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്* കൈയിലുണ്ടായിരുന്ന ഓഹരികള്* വെള്ളിയാഴ്ച വിറ്റഴിച്ചു. പല ധനകാര്യ സ്ഥാപനങ്ങളും കടമെടുത്ത പണം വിപണിയില്* നിക്ഷേപിയ്ക്കുന്നുണ്ട്. പലിശ നിരക്ക് കൂട്ടുന്നത് അവര്*ക്ക് വന്* തിരിച്ചടിയാവും. അതാണ് ഈ ധനകാര്യ സ്ഥാപനങ്ങള്* ഓഹരി വില്പനയ്ക്ക് മുതിര്*ന്നത്.





    Online Business Consulting | Internet Business Consulting
Working...
X